ഏഴു വർഷം മുൻപ് വിവാഹമോചനം, വീണ്ടും ഒന്നിച്ച് നടി പ്രിയാ രാമനും രഞ്ജിത്തും; ചിത്രങ്ങൾ

പ്രിയ രാമനും രഞ്ജിത്തും ഇപ്പോൾ ഒന്നിച്ചാണ് ജീവിക്കുന്നത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്

പ്രിയാ രാമനും രഞ്ജിത്തും/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:45 am IST

ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നായികയായിരുന്നു പ്രിയ രാമൻ. 1999 ലാണ് വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്തുമായി താരം വിവാഹിതയാവുന്നത്. എന്നാൽ ദാമ്പത്യത്തിലുണ്ടാ പ്രശ്നങ്ങളെ തുടർന്ന് 2014 ൽ ഇവർ വിവാഹ മോചിതരായി. രണ്ടു വഴിക്കു പിരിഞ്ഞ് ഏഴുവർഷങ്ങൾക്ക് ശേഷം വീണ്ടും ഇവർ ഒന്നിച്ചിരിക്കുകയാണ്. പ്രിയ രാമനും രഞ്ജിത്തും ഇപ്പോൾ ഒന്നിച്ചാണ് ജീവിക്കുന്നത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. 

രഞ്ജിത്ത് സോഷ്യൽ മീഡിയയിൽ പ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് ഇരുവരും ഒരുമിച്ചതായി റിപ്പോർട്ടുകൾ വരാൻ തുടങ്ങിയത്. 22ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം ഇവർ വെളിപ്പെടുത്തിയത്. ‘ആരാധകരുടെ സ്നേഹാശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു’.–പ്രിയ രാമനെ ആലിംഗനം ചെയ്തുള്ള ചിത്രങ്ങള്‍ക്കൊപ്പം രഞ്ജിത്ത് കുറിച്ചു. മറ്റൊരു വിഡിയോയിൽ തന്റെ ഭർത്താവാണ് രഞ്ജിത്തെന്നും പ്രിയ പറയുന്നുണ്ട്.

2014ല്‍ വിവാഹമോചിതരായ ഇരുവരും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്.  22ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം ഇവർ വെളിപ്പെടുത്തിയത്.
‘ആരാധകരുടെ സ്നേഹാശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു’.–പ്രിയ രാമനെ ആലിംഗനം ചെയ്തുള്ള ചിത്രങ്ങള്‍ക്കൊപ്പം രഞ്ജിത്ത് കുറിച്ചു. മറ്റൊരു വിഡിയോയിൽ തന്റെ ഭർത്താവാണ് രഞ്ജിത്തെന്നും പ്രിയ പറയുന്നുണ്ട്.
1999 ല്‍ 

നേസം പുതുസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയാരാമനും പ്രണയത്തിലായത്. തുടർന്ന് ഇരുവരും വിവാഹിതരായി. രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. എന്നാൽ പിന്നീട് ഇവർ അകലുകയായിരുന്നു. അങ്ങനെ 2014 ൽ ഇവർ വിവാഹമോചിതരായി. മക്കളുടെ സംരക്ഷണം പ്രിയ ഏറ്റെടുക്കുകയും തമിഴ് സീരിലുകളിൽ സജീവമാവുകയും ചെയ്തു. എന്നാൽ വിവിഹമോചനത്തിന് ശേഷം രഞ്ജിത്ത് നടി രാ​ഗസുധയെ വിവാഹം ചെയ്തു. എന്നാൽ ഈ ബന്ധം 2015 ൽ തന്നെ അവസാനിച്ചു. വർഷങ്ങൾക്ക് ശേഷമാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now