'കല്യാണം എനിക്ക് സെറ്റല്ല, പാട്ണർ വേണം; പറ്റിയ ഒരാൾ വരുമ്പോൾ ഒന്നിക്കുമായിരിക്കും'

സന്തോഷവും സമാധാനവും എല്ലാമുണ്ട് ഇപ്പോൾ.

Divyaprabha
Divyaprabhaഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :6 ജൂൺ 2026, 11:20 am IST

തന്റെ വിവാഹസങ്കല്പത്തെയും വ്യക്തിജീവിതത്തെയും കുറിച്ച് തുറന്നു പറഞ്ഞ് നടി ദിവ്യപ്രഭ. സ്വതന്ത്രമായി ജീവിച്ച് താൻ ശീലിച്ചുവെന്നും എന്നാൽ ചിലപ്പോഴൊക്കെ ഒരാൾ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് തനിക്ക് തോന്നാറുണ്ടെന്നും നടി പറഞ്ഞു. വിവാഹത്തേക്കാൾ പങ്കാളിത്തത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും ദിവ്യപ്രഭ വ്യക്തമാക്കി.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ​ദിവ്യപ്രഭയുടെ തുറന്നുപറച്ചിൽ. ഒരു കുഞ്ഞു വേണമെന്ന് തോന്നുന്ന സമയത്ത് മാത്രമേ അതിനെക്കുറിച്ചു ചിന്തിക്കൂ എന്നും ദിവ്യപ്രഭ കൂട്ടിച്ചേർത്തു. "പാർട്‌ണർഷിപ്പ് ഇഷ്ടപ്പെടുന്നയാൾ തന്നെയാണ് ഞാൻ. സന്തോഷവും സമാധാനവും എല്ലാമുണ്ട് ഇപ്പോൾ.

അതിനെല്ലാം ഒപ്പം ചേർന്നു പോകുന്ന പറ്റിയ ഒരാൾ വരുമ്പോൾ ഒന്നിക്കുമായിരിക്കും. പക്ഷേ, എഗ്രിമെൻ്റിൽ ഒപ്പിട്ട് വിവാഹം ഉറപ്പിക്കുന്നതൊക്കെ ഞാൻ ചെയ്യുമെന്നു തോന്നുന്നില്ല. കല്യാണം എനിക്ക് സെറ്റല്ല. പാർട്‌ണർ വേണം. അത്രേയുള്ളൂ. വീട്ടിൽ നിന്നും വിവാഹത്തിന്റെ പേരിൽ സമ്മർദ്ദമൊന്നുമില്ല.

അച്ഛൻ ഗണപതി അയ്യരും അമ്മ ലീലാമണിയും പ്രണയ വിവാഹമാണ് ചെയ്തത്. സഹോദരിമാരുടേതും പ്രണയം തന്നെയായിരുന്നു. അവർക്കാർക്കും അറേഞ്ച്ഡ് മാര്യേജ് പരിചയമേയില്ല". -ദിവ്യപ്രഭ പറഞ്ഞു. സ്വന്തം തീരുമാനങ്ങളിൽ കുടുംബം ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു.

"ഒന്നിനും അനുവാദം ചോദിക്കേണ്ട ആവശ്യം വന്നിട്ടില്ല. വളരെ ഫ്രീയാണ് വീട്ടിൽ. വരുമാനം എന്നുള്ള രീതിയിൽ അഭിനയം എത്രത്തോളം വിജയകരമാകും എന്നൊരു ടെൻഷനുണ്ടായിരുന്നു അവർക്ക്. എന്നിട്ടും തീരുമാനങ്ങളിൽ ഇടപെടാൻ വന്നിട്ടില്ല. ഞാനും അത്യാവശ്യം ഇൻഡിപെൻഡന്റായി ജീവിക്കുന്ന ആളാണ്". -ദിവ്യപ്രഭ പറഞ്ഞു.

News Now

Summary

Divyaprabha opens up about her marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics