'കടുവ' സിനിമ പ്രദർശിപ്പിക്കരുത്; കോടതിയുടെ വിലക്ക്
'കടുവ' സിനിമ പ്രദർശിപ്പിക്കരുത്; കോടതിയുടെ വിലക്ക്
കൊച്ചി: പൃഥ്വിരാജ് നായകനായി എത്തുന്ന 'കടുവ' സിനിമ പ്രദർശിപ്പിക്കുന്നത് കോടതി താത്കാലികമായി വിലക്കി. ഹർജി തീർപ്പാക്കും വരെ സിനിമ മുഴുവനായോ ഭാഗികമായോ പ്രദർശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനുമാണ് എറണാകുളം ജില്ല സബ് കോടതി വിലക്ക് ഏർപ്പെടുത്തിയത്.
സാമൂഹിക മാധ്യമങ്ങളിലും ഒടിടിയിലും വിലക്ക് ബാധകമാണ്. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും. ജോസ് കുറുവനാക്കുന്നേലിന്റെ ഹർജി അനുവദിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ജിനു വർഗീസ് എബ്രഹാമാണ് എതിർ കക്ഷി.
പൃഥ്വിരാജ് - ഷാജി കൈലാസ് കൂട്ടുകെട്ടിൽ 2022ൽ പ്രദർശനത്തിനൊരുങ്ങുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമാണം. ജിനു എബ്രഹാമാണ് തിരക്കഥ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News