മുടിയില്‍ കളര്‍ ചെയ്ത് സ്റ്റൈലന്‍ ലുക്കിലാണ് അനാര്‍ക്കലി എത്തുന്നത്

അനാർക്കലി മരിക്കാർ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:41 am IST

News Now

വ്യത്യസ്ത ലുക്കുകളില്‍ എത്തി ആരാധകരുടെ കയ്യടി നേടാറുള്ള താരമാണ് അനാര്‍ക്കലി മരിക്കാര്‍. ഇപ്പോള്‍ പുത്തന്‍ ഹെയര്‍ സ്റ്റൈലില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. മുടിയില്‍ കളര്‍ ചെയ്ത് സ്റ്റൈലന്‍ ലുക്കിലാണ് അനാര്‍ക്കലി എത്തുന്നത്. പൊന്‍മാന്‍ നിറമാണ് മുടിക്ക് നല്‍കിയിരിക്കുന്നത്. 

മനോഹരമായ പിങ്ക് ബ്ലാസര്‍ സെറ്റ് അണിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. രസകരമായി പോസ് ചെയ്യുന്ന ചിത്രത്തിന് താരം നല്‍കിയ അടിക്കുറിപ്പും ആരാധകരുടെ മനം കവരുന്നുണ്ട്. ഓകെ, ഞാന്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് എന്നോട് ചോദിക്കരുത്. എന്തായാലും കാണാന്‍ കൂളല്ലേ- അനാര്‍ക്കലി മരിക്കാര്‍ കുറച്ചു. താരത്തിന്റെ പുതിയ ചിത്രം അമല ഇന്നലെയാണ് ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്. ഇതില്‍ പങ്കെടുക്കാനാണ് സ്റ്റൈലിഷ് ലുക്കില്‍ അനാര്‍ക്കലി എത്തിയത്.
 

ദിവസങ്ങള്‍ക്ക് മുന്‍പാണ് അനാര്‍ക്കലി പുത്തന്‍ സ്റ്റാല്‍ സ്വീകരിച്ചത്. അതിന് പിന്നാലെ തോണിയില്‍ ഇരുന്നുകൊണ്ട് കിനാവു കൊണ്ടൊരു കളിമുറ്റം എന്ന ഗാനം ആലപിക്കുന്നതിന്റെ വിഡിയോയും താരം പങ്കുവെച്ചിരുന്നു. നിഷാദ് ഇബ്രാഹിമാണ് അമല സംവിധാനം ചെയ്യുന്നത്. ടൈറ്റില്‍ റോളിലാണ് അനാര്‍ക്കലി എത്തുന്നത്. മലയാളി താരം ശരത്ത് അപ്പാനിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates