
കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ലർക്ക് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
News Now
പ്ലസ് ടു കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി നേടാൻ അവസരം. അണ്ടർഗ്രാജുവേറ്റ് വിഭാഗത്തിൽ 1,688 ഒഴിവുകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം റെയിൽവേ പുറത്തിറക്കി. കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ലർക്ക് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷകൾ നവംബർ 13 വരെ ഓൺലൈനായി സമർപ്പിക്കാം.
ഒഴിവുകൾ
കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക് – 700
അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ് – 200
ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് – 600
ട്രെയിൻസ് ക്ലർക്ക് – 188
യോഗ്യത
അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
ജനറൽ വിഭാഗത്തിന് 50 ശതമാനം മാർക്ക് ആവശ്യമാണ്.
എന്നാൽ പട്ടികജാതി-പട്ടികവർഗം, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, പ്ലസ് ടുവിനേക്കാൾ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ എന്നിവർക്ക് ഈ നിബന്ധനയിൽ ഇളവുണ്ട്.
ആവശ്യമായ വിദ്യാഭ്യാസ യോഗ്യത 2026 നവംബർ 13നകം നേടിയിരിക്കണം.
പ്രായപരിധി
അപേക്ഷകന്റെ പ്രായം 18നും 30നും ഇടയിൽ ആയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് അഞ്ച് വർഷം വരെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് വിഭാഗമനുസരിച്ച് 10 മുതൽ 15 വർഷം വരെ പ്രായപരിധിയിൽ ഇളവുണ്ട്.
ശമ്പളം
തസ്തിക അനുസരിച്ച് ഏഴാം ശമ്പള കമ്മിഷൻ പ്രകാരം ലെവൽ രണ്ട്, മൂന്ന് ശമ്പള സ്കെയിലുകളിലാണ് നിയമനം. കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക് തസ്തികയിൽ തുടക്ക അടിസ്ഥാന ശമ്പളം 21,700 രൂപയാണ്. മറ്റ് തസ്തികകളിൽ 19,900 രൂപയാണ് അടിസ്ഥാന ശമ്പളം.
തിരഞ്ഞെടുപ്പ്
കംപ്യുട്ടർ അധിഷ്ഠിത പരീക്ഷയുടെ രണ്ട് ഘട്ടങ്ങൾ (CBT 1, CBT 2), രേഖാപരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രത്യേക ടൈപ്പിങ് സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കില്ല. ഒന്നാം ഘട്ട പരീക്ഷയിൽ 100 ചോദ്യങ്ങളും രണ്ടാം ഘട്ട പരീക്ഷയിൽ 120 ചോദ്യങ്ങളുമുണ്ടാകും.
WHAT TO READ NEXT
ഹിന്ദുസ്ഥാൻ എയ്റോനാട്ടിക്സിൽ എഞ്ചിനീയർമാർക്ക് അവസരം; 150 ഒഴിവുകൾ
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
എങ്ങനെ അപേക്ഷിക്കാം?
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://rrb.indianrailways.gov.in/ വഴി വിജ്ഞാപനവും അപേക്ഷാ നടപടികളും പരിശോധിക്കാം.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
Summary
RRB NTPC Undergraduate Recruitment 2026 1688 Vacancies for Plus Two Candidates.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates










