ടീസർ 2021ന്റെ ആദ്യ മിനിറ്റിൽ തന്നെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്

മോഹൻലാൽ / ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:35 am IST

News Now

മലയാള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ദൃശ്യം 2 ടീസർ പുതുവത്സര ദിനത്തിൽ പുറത്തുവിടും. ഒരു മിനിറ്റുള്ള ടീസർ 2021ന്റെ ആദ്യ മിനിറ്റിൽ തന്നെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ടീസർ റിലീസിനെക്കുറിച്ച് നേരത്തെ മോഹൻലാലും ആരാധകരെ അറിയിച്ചിരുന്നു. 

ജിത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 സെപ്റ്റംബർ 21നാണ് ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചിത്രീകരണം. മോഹൻലാൽ ഉൾപ്പെടെയുള്ള അഭിനേതാക്കൾ ഷൂട്ടിംഗ് തീരുന്നത് വരെ ക്രൂവിനൊപ്പം  താമസിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമയുടെ ആദ്യഭാഗത്തിൽ ഒന്നിച്ച അതേ ടീം തന്നെയാണ് ദൃശ്യം 2ലും അണിനിരക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates