സൂപ്പർസ്റ്റാർ വിജയ് ആയി അക്ഷയ് കുമാർ, കട്ട ഫാനായി ഇമ്രാൻ ഹാഷ്മിയും; ഡ്രൈവിങ് ലൈസൻസിന്റെ റീമേക്ക്; സെൽഫി ട്രെയിലർ

പൃഥ്വിരാജ് അഭിനയിച്ച സൂപ്പർസ്റ്റാറിന്റെ വേഷത്തിലാണ് അക്ഷയ്കുമാർ എത്തുന്നത്

സെൽഫിയിൽ ഇമ്രാൻ ഹാഷ്മിയും അക്ഷയ് കുമാറും/ വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:16 am IST
Edited by :migrator

അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷത്തിൽ എത്തുന്ന സെൽഫിയുടെ ട്രെയിലർ പുറത്ത്. സൂപ്പർഹിറ്റായ മലയാള ചിത്രം സെൽഫിയുടെ ഹിന്ദി റീമേക്കാണ് സെൽഫി. പൃഥ്വിരാജ് അഭിനയിച്ച സൂപ്പർസ്റ്റാറിന്റെ വേഷത്തിലാണ് അക്ഷയ്കുമാർ എത്തുന്നത്. സുരാജ് ചെയ്ത വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷമാണ് ഇമ്രാന്‍ ഹാഷ്മിയുടേത്.

സൂപ്പർസ്റ്റാർ വിജയ് എന്നാണ് അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്റെ പേര്. കടുത്ത ആരാധകനായാണ് ഇമ്രാൻ വേഷമിടുന്നത്. ഡ്രൈവിങ് ലൈസൻസ് എടുക്കാനായി ഇമ്രാൻ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. തുടർ പരാജയങ്ങൾക്കുശേഷം അക്ഷയ് കുമാറിന്റേതായി എത്തുന്ന ചിത്രമാണ് സെൽഫി. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

നിർമാതാവായി പൃഥ്വിരാജും സെൽഫിയുടെ ഭാ​ഗമാകുന്നുണ്ട്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം. രാജ് മേഹ്ത്തയാണ് സംവിധാനം. റിഷഭ് ശർമയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്.   ചിത്രം ഫെബ്രുവരി 24ന് തിയറ്ററുകളിൽ എത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now