'ഒരിക്കലെങ്കിലും സ്ക്രീനില്‍ അദ്ദേഹവുമായി ഒരുമിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്'

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:59 am IST

News Now

മലയാളത്തിന്റെ സൂപ്പർതാരങ്ങളും ഒന്നിച്ചെത്തുന്നതു കാണാൻ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മരക്കാറിൽ മോഹൻലാലിന്റെ ചെറുപ്പകാലത്ത് പ്രണവ് എത്തിയത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. എന്നാൽ മമ്മൂട്ടിയേയും ദുൽഖർ സൽമാനെയും ഇതേപോലെ ഒന്നിച്ചുകാണാൻ ഇതുവരെയായിട്ടില്ല. ഇപ്പോൾ വാപ്പച്ചിക്കൊപ്പം അഭിനയിക്കാനുള്ള താൽപ്പര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദുൽഖർ. 

വാപ്പച്ചിക്കൊപ്പം അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്നും എന്നാൽ അതിന് അദ്ദേഹം കൂടി തീരുമാനിക്കണ്ടേ എന്നുമാണ് ദുൽഖർ പറയുന്നത്. 'വാപ്പിച്ചിയോടൊപ്പം അഭിനയിക്കാന്‍ എനിക്കും നല്ല ആഗ്രഹമുണ്ട്. പക്ഷേ അത് അദ്ദേഹം കൂടി ചിന്തിക്കണം. തല്‍ക്കാലം ഒരുമിച്ചൊരു ചിത്രം വേണ്ട എന്ന് പറയുന്നതിനു പിന്നില്‍ നല്ല ഉദ്ദേശ്യമാണ്. രണ്ടുപേരും വേറെ വേറെ ചിത്രം ചെയ്യുമ്പോള്‍ രണ്ടു പേര്‍ക്കും സിനിമയില്‍ തനത് വ്യക്തിത്വവും കരിയറും ഉണ്ടാവുമെന്നതിനാലാണ് ആ ചിന്ത. പക്ഷേ എപ്പോഴെങ്കിലും ഒരിക്കലെങ്കിലും സ്ക്രീനില്‍ അദ്ദേഹവുമായി ഒരുമിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്.'- മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു. 

 ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് ഡയറക്ട് ഒടിടി റിലീസ് ആയി സോണി ലിവിലൂടെ കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തിയിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്‍തിരിക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി- സഞ്ജയ് ആണ്. അരവിന്ദ് കരുണാകരന്‍ ഐപിഎസ് എന്ന പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ സ്ക്രീനിലെത്തുന്നത്.