
ഇഷ നേരിട്ട് ക്ഷണിച്ചു, അമാലിനൊപ്പം ദുൽഖർ സൽമാനും ചടങ്ങിൽ; അംബാനി കുടുംബത്തിന് നന്ദി പറഞ്ഞ് താരം; ചിത്രങ്ങൾ
അംബാനി കുടുംബത്തിന് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്

ഇന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം അമ്പരപ്പിക്കുന്നതായിരുന്നു നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങ്. ബോളിവുഡിൽ നിന്ന് ഉൾപ്പടെ വൻ താരനിരയാണ് പരിപാടിയിൽ പങ്കെടുത്തത്. മലയാളത്തിൽ നിന്ന് ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചടങ്ങിൽ പങ്കെടുത്ത ഇരുവരുടേയും ചിത്രങ്ങളാണ്.
അംബാനി കുടുംബത്തിന് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് വളരെ സന്തോഷം. കലയ്ക്കായുള്ള എന്തൊരു വേദിയായിരുന്നു അത്, ഞാൻ മനസ്സിലാക്കിയതിൽ നിന്ന് ഇത് ഇന്ത്യൻ, അന്തർദേശീയ ഷോകൾക്കുള്ള ലക്ഷ്യസ്ഥാനമായി മാറും. ഇത്രയും വലിപ്പമുള്ള ഒരു കേന്ദ്രം വിഭാവനം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത നിതയോടും മുകേഷ് അംബാനിയോടും ബഹുമാനം. ഞങ്ങളെ വ്യക്തിപരമായി ക്ഷണിക്കുകയും ഞങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സമയം കണ്ടെത്തുകയും ചെയ്ത ഇഷയ്ക്കും ശ്ലോകയ്ക്കും പ്രത്യേക നന്ദി.- ദുൽഖർ കുറിച്ചു.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചെക്കിലുള്ള ടു പീസ് സ്യൂട്ടായിരുന്നു ദുല്‍ഖറിന്റെ വേഷം. കറുത്ത വസ്ത്രത്തില്‍ അതിസുന്ദരിയായിരുന്നു അമാന്‍. ഇരുവരുടേയും ചിത്രങ്ങൾ ആരാധകരുടെ മനംകവരുകയാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

