ദുൽഖറിനെ കാണാൻ ഓടിക്കൂടി ആരാധകർ; സെൽഫിയെടുത്ത് സന്തോഷം പങ്കുവച്ച് താരം

ദുൽഖറിനെ കാണാനായി വൻ ജനക്കൂട്ടമാണ് ഫെഡറേഷൻ സ്ക്വയറിൽ എത്തിയത്.

Dulquer Salmaan
Dulquer Salmaanspecial arrangement
Edited by :Hima Prakash
Last Updated :15 ഓഗസ്റ്റ് 2026, 2:51 pm IST

മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ആരാധകരുടെ ആവേശം വാനോളമുയർത്തി മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ. 17-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ (ഐഎഫ്എഫ്എം) ഭാഗമായി നടന്ന പരിപാടിയിൽ ദുൽഖറിനെ കാണാനായി വൻ ജനക്കൂട്ടമാണ് ഫെഡറേഷൻ സ്ക്വയറിൽ എത്തിയത്.

താരത്തെ നേരിൽ കാണാനുള്ള ആവേശത്തിൽ ആരാധകർ ഒന്നടങ്കം എത്തിയതോടെ ഫെഡറേഷൻ സ്ക്വയർ ആഘോഷത്തിമിർപ്പിലായി. ഐഎഫ്എഫ്എം 2026 ന്റെ ഭാഗമായി മെൽബണിൽ സജീവ സാന്നിധ്യമായ ദുൽഖർ സൽമാൻ ഇതിനോടകം ശ്രദ്ധേയമായ നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ‘കാന്ത’യിലെ പ്രകടനത്തിന് 17-ാമത് ഐഎഫ്എഫ്എം-ൽ മികച്ച നടനുള്ള പുരസ്കാരം ദുൽഖർ സ്വന്തമാക്കിയിരുന്നു.

പുരസ്കാര നേട്ടത്തിന് പിന്നാലെ, ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തൻ്റെ പുതിയ മലയാളം ആക്ഷൻ ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ ന്റെ പ്രമോഷനിലും ദുൽഖർ സജീവമാണ്. നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പുതിയ റിലീസ് സംബന്ധിച്ച വിവരങ്ങളും ഐഎഫ്എഫ്എം വേദിയിൽ ദുൽഖറിന്റെ സാന്നിധ്യവും ആരാധകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമയുടെ വൈവിധ്യവും ആഗോള സ്വീകാര്യതയും ആഘോഷിക്കുന്ന ഐഎഫ്എഫ്എം 2026 ഓഗസ്റ്റ് 13 മുതൽ 23 വരെയാണ് മെൽബണിലും റീജിയണൽ വിക്ടോറിയയിലുമായി നടക്കുന്നത്. 130-ലേറെ ചിത്രങ്ങളാണ് വിവിധ ഇന്ത്യൻ ഭാഷകളിലായി ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നത്.

മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ദുൽഖറിനെ കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടം, മലയാളി താരത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള, പ്രത്യേകിച്ച് ഓസ്‌ട്രേലിയയിലെ, വൻ ജനപ്രീതിക്ക് മറ്റൊരു തെളിവായി മാറുകയായിരുന്നു.

News Now

Summary

Dulquer Salmaan draws huge crowd at Melbourne.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics