
ഞാന്‍ മലയാള സിനിമയുടെ ഫാന്‍, ദുല്‍ഖറും നസ്‌ലെനും ഇഷ്ട നടന്മാര്‍; ഇഷ്ടപ്പെട്ട സിനിമ ഏതെന്നും ജേസണ്‍ സഞ്ജയ്
. ജേസണ്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം സിഗ്മ ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും.

അച്ഛന്‍ വിജയിയുടെ പാതയിലൂടെ സിനിമയിലേക്ക് കടന്നു വന്നിരിക്കുകയാണ് ജേസണ്‍ സഞ്ജയ്. അച്ഛന്‍ നടനായിട്ടാണ് സിനിമയിലേക്ക് വന്നതെങ്കില്‍ മകന്റെ വരവ് സംവിധാനത്തിലൂടെയാണ്. ജേസണ്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം സിഗ്മ ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും. ഇതിന് മുമ്പായി കേരളത്തിലുമെത്തിയിരുന്നു താരം.
കേരളത്തില്‍ നടന്ന പ്രൊമോഷന്‍ പരിപാടിയില്‍ മലയാള സിനിമയെക്കുറിച്ചും താരങ്ങളെക്കുറിച്ചും ജേസണ്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്റെ ഇഷ്ട താരങ്ങള്‍, ഇഷ്ടപ്പെട്ട സിനിമ എന്നതിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ദുല്‍ഖര്‍, നസ്ലെന്‍ എന്നിവരെക്കുറിച്ചും ജേസണ്‍ സംസാരിക്കുന്നുണ്ട്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
''എനിക്ക് ദുല്‍ഖര്‍ സല്‍മാന്‍ സാറിനെ എനിക്ക് ഒരുപാടിഷ്ടമാണ്. ഈയ്യടുത്തായി നസ്ലെനെ ഇഷ്ടപ്പെട്ടു. മമ്മൂക്കയും ലാലേട്ടനും ഇതിഹാസങ്ങളാണ്. എനിക്ക് അവരെയെല്ലാം ഇഷ്ടമാണ്. ഈയ്യടുത്തായി മോളിവുഡ് ഡ്രീംസ് കണ്ടു. ആ സിനിമ നടക്കുന്നത് സിനിമയുമായി ബന്ധപ്പെട്ടാണ്. വളരെ റിയലിസ്റ്റിക്കാണ്. എനിക്ക് ഇഷ്ടപ്പെട്ടു'' എന്നാണ് ജേസണ്‍ പറയുന്നത്.
താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാനാണ്. മലയാളത്തില്‍ നിന്നുള്ള റിവ്യുകള്‍ക്കായി താന്‍ കാത്തിരിക്കുകയാണ്. തന്റെ ആദ്യ സിനിമ ഇവിടെ വിതരണത്തിന് എടുത്ത കൃഷ്ണമൂര്‍ത്തിയ്ക്കും ഗോകുലം ഗോപാലിനും നന്ദി പറയുന്നുവെന്നും താരം പറഞ്ഞു.
അതേസമയം ജേസണ്‍ സംവിധാനം ചെയ്യുന്ന സിഗ്മയില്‍ സുദീപ് കിഷന്‍ ആണ് നായകനായെത്തുന്നത്. ലൈക പ്രൊഡക്ഷന്‍സ് ആണ് സിനിമയുടെ നിര്‍മാണം. ഫരിയ അബ്ദുള്ളയാണ് ചിത്രത്തിലെ നായിക.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Dulquer Salmaan and Naslen are favourite actors of Jason Sanjay.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ആരും കൊതിക്കുന്ന ഓഫര്‍, കുറ്റബോധമില്ല; അല്‍ഫോണ്‍സ് പുത്രനോട് നോ പറഞ്ഞത് എന്തുകൊണ്ട്? ജേസണ്‍ സഞ്ജയ് പറയുന്നു

'സിഗ്മ'യുടെ കഥ ആദ്യം പറഞ്ഞത് ദുല്‍ഖറിനോട്, അദ്ദേഹത്തിന് ചെയ്യാന്‍ താല്പര്യമുണ്ടായിരുന്നു, പക്ഷെ...'; ജേസണ്‍ സഞ്ജയ് പറയുന്നു



