
റിതികാ സിങ്ങിനൊപ്പം ആടിപ്പാടി ദുൽഖർ, കിങ് ഓഫ് കൊത്തയിലെ കലാപക്കാരാ ഗാനം വൈറൽ
ശ്രേയ ഘോഷാൽ, ബെന്നി ദയാൽ, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്

ദുൽഖർ സൽമാൻ നായകനായി എത്തുന്ന കിങ് ഓഫ് കൊത്ത സിനിമയ്ക്കായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോൾ ആരാധകരുടെ ആവേശമേറ്റിക്കൊണ്ട് ചിത്രത്തിലെ ഗാനം പുറത്തെത്തിയിരിക്കുകയാണ്. ഐറ്റം നമ്പറാണ് പുറത്തെത്തിയത്. തെന്നിന്ത്യൻ താരം റിതികാ സിങ്ങിനൊപ്പമാണ് ദുൽഖറിന്റെ ചൂടൻ നൃത്തം. താരത്തിന്റെ 40ാം പിറന്നാളിനോട് അനുബന്ധിച്ചാണ് ഗാനം പുറത്തുവിട്ടത്.
'കലാപക്കാരാ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീതം ഒരുക്കിയത് ജെക്സ് ബിജോയ് ആണ്. ശ്രേയ ഘോഷാൽ, ബെന്നി ദയാൽ, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ജോ പോൾ ആണ് വരികൾ എഴുതിയത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഗാനം എത്തി. തെലുങ്ക് പതിപ്പില്‍ 'ഹല്ലാ മച്ചാരെ', തമിഴിൽ 'കലാട്ടക്കാരൻ', ഹിന്ദിയിൽ 'ജല ജല ഹായ്' എന്നിങ്ങനെയാണ് ആരംഭിക്കുന്നത്.
മാസ് ആക്ഷൻ എന്റർടെയ്നറായി എത്തുന്ന ചിത്രം അഭിലാഷ് ജോഷിയാണ് സംവിധാനം ചെയ്യുന്നത്. പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന ചിത്രം ഓണത്തിന് തിയറ്ററുകളില്‍ എത്തും. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കിംഗ് ഓഫ് കൊത്ത തിയേറ്ററിൽ പ്രേക്ഷകനെ ത്രസിപ്പിക്കും എന്ന് ഉറപ്പാണെന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന സൂചന. വമ്പൻ താര നിര അണിനിരക്കുന്ന മാസ് ബിഗ് ബജറ്റ് ചിത്രം സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫറെർ ഫിലിംസുമാണ് നിർമിക്കുന്നത്.
ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ഇതിലെ കഥാപാത്രമെന്ന് ദുൽഖർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് രാജശേഖറാണ്. ചിത്രം ഓണത്തിന് തിയറ്ററുകളിൽ എത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല



