
News Now
'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി
അർഷ്ദീപിന് പകരം 'ഭുവനേശ്വര് കുമാര്' ഇന്ത്യന് ടീമില്!

ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

കൊച്ചി: 'മഞ്ഞുമ്മല് ബോയ്സ്' സിനിമയുടെ നിര്മാതാക്കളായ പറവ ഫിലിംസിനെതിരെ ഇഡി അന്വേഷണം. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകള് നടത്തിയിട്ടുണ്ടോയെന്നാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് നടന് സൗബിന് ഷാഹിര് ഉള്പ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്യും. കഴിഞ്ഞയാഴ്ച നിര്മാതാക്കളായ സൗബിന് ഷാഹിര്, പിതാവ് ബാബു ഷാഹിര്, ഷോണ് ആന്റണി എന്നിവര്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന് നോട്ടിസ് നല്കിയിരുന്നു. നിര്മാതാവ് ഷോണ് ആന്റണിയെ ഇഡി ചോദ്യം ചെയ്തു
നേരത്തേ സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തയിലും പറവ ഫിലിംസിനെതിരെ കേസുണ്ട്. ഏഴുകോടി രൂപ സിനിമയ്ക്കായി മുടക്കിയാല് 40 % ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത ശേഷം വഞ്ചിച്ചെന്ന് കാട്ടി അരൂര് സ്വദേശി സിറാജ് വലിയതറ ഹമീദ് നല്കിയ കേസില് നിര്മാതാക്കള് തട്ടിപ്പ് നടത്തിയെന്ന് കേസന്വേഷിച്ച മരട് പൊലീസ് ഹൈക്കോടതിയില് റിപ്പോര്ട്ട് നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ അന്വേഷണം.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
കള്ളപ്പണ ഇടപാടുകള് സംബന്ധിച്ച് ഇഡി നേരത്തേ സിനിമ മേഖലയുമായി ബന്ധപ്പെട്ട നിര്മാണക്കമ്പനികളിലും മറ്റും റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് മഞ്ഞുമ്മല് ബോയ്സുമായി ബന്ധപ്പെട്ട വിവാദം ഉയര്ന്നത്. സിറാജ് ഹമീദിന്റെ പരാതിയില് എറണാകുളം ജുഡീഷ്യല് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതികളുടെ മുന്കൂര് ജാമ്യാപേക്ഷ ഇപ്പോള് ഹൈക്കോടതിയിലാണ്. നിര്മാതാക്കള് കരുതിക്കൂട്ടിത്തന്നെ സിറാജിനെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പൊലീസ് കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ട്.
WHAT TO READ NEXT

ധനുഷിന്റെ 'രായൻ' എന്ന് വരും ? റിലീസ് തീയതി പ്രഖ്യാപിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്ക്കാര്; കേസ് രജിസ്റ്റര് ചെയ്യും

'രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന് ഇഡി നിര്ബന്ധിച്ചു, ഭീഷണിപ്പെടുത്തി'; മൊഴി പിന്വലിക്കുന്നുവെന്ന് സുരേഷ് കുമാര്

