
കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇഡി രണ്ട് ഘട്ടങ്ങളിലായി റെയ്ഡുകള് നടത്തിയിരുന്നു

News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

തിരുവനന്തപുരം: വിവാദമായ സി.എം.ആര്.എല് - എക്സാലോജിക് സാമ്പത്തിക ഇടപാടില് മുന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്സ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ഇഡി നിര്ദേശിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇഡി രണ്ട് ഘട്ടങ്ങളിലായി റെയ്ഡുകള് നടത്തിയിരുന്നു. ഇഡി നോട്ടീസ് നൽകിയതോടെ ഒരേസമയം, കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ അന്വേഷണം പിണറായിക്ക് നേരിടേണ്ടിവരും.
2017 മുതല് 2019 വരെയുള്ള കാലയളവില് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്സ് എന്ന കമ്പനിക്ക് സര്വീസ് ലീഗല് എഗ്രിമെന്റ് വഴി പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപ സിഎംആര്എല് നല്കിയിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു. ഇതിനുപുറമെ, ഐടി - മാര്ക്കറ്റിങ് കണ്സള്ട്ടന്സി പ്രതിഫലമെന്ന നിലയില് ഇതേ കാലയളവില് വീണയ്ക്കും തുക ലഭിച്ചിരുന്നു. ആകെ 3.28 കോടി രൂപയുടെ ഇടപാടാണ് നടന്നത്.
പ്രത്യേകിച്ച് യാതൊരു സേവനവും നല്കാതെ വീണ കൈപ്പറ്റിയ ഈ തുക പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് ഇഡിയുടെ കണ്ടെത്തല്. ഇഡി നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്സ് എഫ്ഐആര് രജിസ്റ്റര് ചെയ്തത്. ഇടപാടില് പിണറായി വിജയനെതിരെ വിജിലന്സ് രണ്ട് എഫ്ഐആറുകള് രജിസ്റ്റര് ചെയ്തിട്ടുണ്ട്. മാസപ്പടി കേസില് പിണറായി വിജയനും, കള്ളപ്പണം വെളുപ്പിക്കല് കേസില് മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതികള്. രണ്ട് കേസുകളിലും ടി വീണ പ്രതിപ്പട്ടികയിലുണ്ട്.
വിജിലന്സ് രജിസ്റ്റര് ചെയ്ത എഫ്ഐആര് റദ്ദാക്കണമെന്നും നടപടികള് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് പിണറായി വിജയന്, വീണ, മുഹമ്മദ് റിയാസ്, ഹസന് വാരിസ് എന്നിവര് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്ജിയില് വാദം കേള്ക്കുന്നതിനായി അടുത്തയാഴ്ച പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. കേസ് ഈ മാസം 26നോ 27നോ പരിഗണിച്ചേക്കും.
പിണറായി വിജയന് വേണ്ടി ഹാജരായ മുതിര്ന്ന അഭിഭാഷകന് സിദ്ധാര്ത്ഥ് ലൂഥറ, കേസില് അദ്ദേഹത്തിന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കോടതിയെ അറിയിച്ചു. 82 വയസ്സുള്ള പിണറായി വിജയന് ഇന്നുതന്നെ ഇടക്കാല സംരക്ഷണം അനുവദിക്കണമെന്നും അദ്ദേഹം കോടതിയില് ആവശ്യപ്പെട്ടു. സുപ്രീംകോടതിയിലെ നിര്ണായക നീക്കങ്ങള്ക്കിടെയാണ് ഇഡിയുടെ സമന്സ് വന്നിരിക്കുന്നത്.
Summary
CMRL-Exalogic Case: ED Issues Summons to Pinarayi Vijayan; Asked to Appear Next Week
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



