'എമര്‍ജന്‍സി' റിലീസ് മാറ്റി; പുതിയ തീയതി ഉടനെന്ന് കങ്കണ
ചിത്രത്തിന് സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതാണ് റിലിസ് അനിശ്ചിതത്വത്തിലായത്.

മുംബൈ: നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്ത് സംവിധാനം ചെയ്ത 'എമര്‍ജന്‍സി' സിനിമയുടെ റിലീസ് തീയതി മാറ്റി. പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നു കങ്കണ പറഞ്ഞു. 'ഞാന്‍ സംവിധാനം ചെയ്ത 'എമര്‍ജന്‍സി' യുടെ റിലീസ് മാറ്റിവെച്ചെന്നത് വലിയ പ്രയാസത്തോടെ അറിയിക്കുന്നു, സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്'- കങ്കണ എക്സില്‍ കുറിച്ചു. ചിത്രം ഇന്ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.
റണാവത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സഹനിര്‍മാണവും. ചിത്രത്തിന് സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതാണ് റിലീസ്അനിശ്ചിതത്വത്തിലായത്. വിഷയം ബേംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സിനിമയക്ക് സര്‍ട്ടിഫിക്കറ്റ് നല്കാന് സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിക്കാനാവില്ലെന്ന് പറഞ്ഞ ബോംബെ ഹൈക്കോടതി സിനിമയുടെ റിലിസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരാതികളും പതിനെട്ടിന് മുന്‍പ് തീര്‍പ്പാക്കാനും സെന്‍ട്രല്‍ ബോര്‍ഡ് ഓഫി ഫിലിം സര്‍ട്ടിഫിക്കേഷനോട് ഉത്തരവിട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ കങ്കണയാണ് ഇന്ദിരയെ അവതരിപ്പിച്ചിരിക്കുന്നത്. സിഖ് വിഭാഗക്കാര്‍ പരാതിയുന്നയിച്ചതിനെ തുടര്‍ന്നാണ് പ്രദര്‍ശനം അനിശ്ചിതത്വത്തിലായത്. സിനിമയില്‍ സിഖ് മതത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും ചരിത്രസത്യങ്ങള്‍ വളച്ചൊടിക്കുന്നുവെന്നും ആരോപിച്ച് ശിരോമണി അകാലിദള്‍ ഉള്‍പ്പെടെയുള്ള സിഖ് സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസാണ് ചിത്രത്തിന്റെ നിര്‍മാണം, അനുപം ഖേര്‍, ശ്രേയസ് തല്‍പാഡെ, വിശാഖ് നായര്‍, മഹിമ ചൗധരി, മിലിന്ദ് സോമന് തുടങ്ങിയവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.
WHAT TO READ NEXT

'ഗോട്ടി'ൽ വിജയ്യ്ക്കൊപ്പം തകർത്താടി തൃഷ; ചിത്രങ്ങളുമായി താരം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



