
കയ്യിൽ തോക്കുമായി മമ്മൂട്ടിയും ധനുഷും; 'ഓം' എത്തുക നവംബറിൽ, റിലീസ് തീയതി പുറത്ത്
റിലീസ് വിവരം അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
പ്രേക്ഷകരും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടി- ധനുഷ് കൂട്ടുകെട്ടിലെത്തുന്ന 'ഓം'. സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം നവംബർ 20ന് ചിത്രം തിയറ്ററുകളിൽ എത്തും. റിലീസ് വിവരം അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
തോക്കേന്തി നിൽക്കുന്ന ധനുഷും മമ്മൂട്ടിയും ആണ് പോസ്റ്ററിൽ ഉള്ളത്. അമരന്‍ ഒരുക്കിയ രാജ്കുമാര്‍ പെരിയസാമി ആണ് ഓം സംവിധാനം ചെയ്യുന്നത്. നേരത്തെ ഓം ഒക്ടോബര്‍ 16ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ജയിലര്‍ 2വിന്റെ റിലീസ് പ്രമാണിച്ച് രജനികാന്തിനോടുള്ള ആദര സൂചകമായി ഓമിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.
ജയിലര്‍ 2 ഒക്ടോബര്‍ 15നാണ് തിയറ്ററുകളില്‍ എത്തുക. മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഓം. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ധനുഷിനും മമ്മൂട്ടിയ്പ്പും പുറമെ നസീറുദ്ദീന്‍ ഷായും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളിലായാണ് ഓം റിലീസ് ചെയ്യുക.
ഓം ചാപ്റ്റര്‍ 1, ഉധിരം: ദി ബ്ലഡ് വുഡ് എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയി എന്നാണ് റിപ്പോർട്ട്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
എന്നാൽ ഏത് ഒടിടി പ്ലാറ്റ്‌ഫോമാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. നേരത്തെ മമ്മൂട്ടി ചിത്രമായ കമ്മത്ത് ആൻഡ് കമ്മത്തിൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു. സായ് പല്ലവിയും ശ്രീലീലയുമാണ് ഓമിലെ നായികമാർ. സായ് അഭ്യങ്കർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Mammootty and Dhanush starrer OM movie release date out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




