
എംപുരാന് ഇന്ന് ഒടിടിയില്‍, സ്ട്രീമിങ് അര്‍ധരാത്രി മുതല്‍ |L2 Empuraan ott release
325 കോടി രൂപയാണ് ചിത്രം നേടിയത്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'എംപുരാന്' ഒടിടിയിലേക്ക്. ജിയോ ഹോട്ട്സ്റ്റാറില്‍ ഇന്നു രാത്രി എംപുരാന് സ്ട്രീമിങ് ആരംഭിക്കും. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് എംപുരാന്. 325 കോടി രൂപയാണ് ചിത്രം നേടിയത്.
ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്, ആന്റണി പെരുമ്പാവൂര്‍, സുഭാസ്കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന് തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നു.
റിലീസ് ചെയ്ത് വെറും അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബില്‍ കയറിയ ചിത്രം ഇപ്പോള്‍ മലയാളി സിനിമാ ചരിത്രത്തില്‍ പുത്തന്‍ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്. 'ചരിത്രത്തില്‍ കൊത്തിവയ്ക്കാനുതകുന്ന ഒരു ചലച്ചിത്ര നിമിഷം. നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ ഈ സ്വപ്നം കണ്ടത്. നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ അത് പൂര്‍ത്തീകരിച്ചതും. കൂടുതല്‍ തിളക്കത്തോടെ ഒത്തൊരുമിച്ച് മലയാള സിനിമ എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്



