ഹൃത്വിക്കിനൊപ്പമുള്ള മനോഹര നിമിഷങ്ങൾക്കൊപ്പം ഹൃദയസ്പർശിയായ കുറിപ്പാണ് സുസന്നെ പങ്കുവച്ചത്

സൂസന്നെ ഖാൻ, ഹൃത്വിക് റോഷൻ/ ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:15 am IST

News Now

ബോളിവുഡ് നടൻ ഹൃത്വിക് റോഷന്റെ ജന്മദിനമായിരുന്നു ഇന്നലെ. ആരാധകരും താരങ്ങളും ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചത്. ഇപ്പോൾ ശ്രദ്ധനേടുന്നത് താരത്തിന്റെ മുൻ ഭാര്യ സുസന്നെ ഖാന്റെ പിറന്നാൾ ആശംസയാണ്. ഹൃത്വിക്കിനൊപ്പമുള്ള മനോഹര നിമിഷങ്ങൾക്കൊപ്പം ഹൃദയസ്പർശിയായ കുറിപ്പാണ് സുസന്നെ പങ്കുവച്ചത്. ഏറ്റവും മികച്ച ജീവിതം നിന്നെ കാത്തിരിക്കുകയാണ് എന്ന് അവർ കുറിച്ചു. 

ഏറ്റവും സന്തോഷകരമായ സന്തോഷ ജന്മദിനം. ജീവിതത്തിലെ ഏറ്റവും മികച്ചതും കരുത്താര്‍ന്നതുമായ കാര്യങ്ങള്‍ നിന്നെ കാത്തിരിക്കുന്നത്. ദൈവം അതിരില്ലാതെ അനുഗ്രഹിക്കട്ടെ- സൂസന്നെ ഖാൻ കുറിച്ചു. മക്കൾക്കും കുടുംബത്തിനുമൊപ്പമുള്ള ഹൃത്വിക്കിന്റെ ചിത്രങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൃത്വിക്കിന്റെ കാമുകി സബ ആസാദിനൊപ്പമുള്ള ചിത്രവും കൂട്ടത്തിലുണ്ട്. സൂസന്നെയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഹൃത്വിക് റോഷൻ കമന്റ് ചെയ്തു. 

അതിനിടെ ഹൃത്വിക്കും സബയുടെ വിവാഹിതരാകുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആ വർഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ആർഭാടങ്ങൾ ഒഴിവാക്കി അടുത്ത കുടുംബാം​ഗങ്ങളേയും സുഹൃത്തുക്കളുടേയും മാത്രം പങ്കെടുപ്പിച്ചുള്ള ചടങ്ങ് മാത്രമായിട്ടായിരിക്കും വിവാഹം.  

ഹൃത്വിക് റോഷൻ നായകനാകുന്ന പുതിയ ചിത്രം 'ഫൈറ്ററാണ് ഹൃത്വിക് റോഷന്റെ പുതിയ ചിത്രം. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോണാണ് നായിക.പൈലറ്റുമാരായിട്ടാണ് ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates