
യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്: മോഹന്‍ലാല്‍
പ്രിയപ്പെട്ട സംഗീത് ശിവന്, എനിക്ക് സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരന് കൂടിയായിരുന്നു.

സംവിധായകന് സംഗീത് ശിവന് എന്ന മഹാപ്രതിഭയെ കലാകേരളം എന്നും ആദരവോടെ ഓര്‍ക്കുമെന്നും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ അനശ്വരരായി നിലകൊള്ളുമെന്നും നടന് മോഹന്‍ലാല്‍. ഫെയ്സ്ബുക്കിലൂടെയാണ് മോഹന്‍ലാലിന്റെ പ്രതികരണം.
'സംവിധാനത്തിലും ഛായാഗ്രഹണത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, പ്രിയപ്പെട്ട സംഗീത് ശിവന്, എനിക്ക് സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരന് കൂടിയായിരുന്നു. യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും ഒക്കെ ഓരോ മലയാളിയുടെയും മനസില്‍ ആഴത്തില്‍ പതിഞ്ഞത്, അവയുടെയെല്ലാം പിന്നില്‍ അദ്ദേഹത്തിന്റെ പ്രതിഭാസ്പര്‍ശം ഉള്ളതുകൊണ്ടാണ്. കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന മഹാപ്രതിഭയെ കലാകേരളം ആദരവോടെ ഓര്‍ക്കും, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ അനശ്വരരായി നിലകൊള്ളും. പ്രിയ സഹോദരന് വേദനയോടെ വിട' എന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.
മോഹന്‍ലാല്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ച യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണ്ണയം തുടങ്ങിയ ചിത്രങ്ങള്‍ സംഗീത് ശിവന്റെ സംവിധാനത്തിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് സംഗീത് ശിവന് അന്തരിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ
ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം

Related News


സംഗീത് പ്രതാപ് ചിത്രം 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' അഡ്വാൻസ് ബുക്കിങ് ഇന്ന് വൈകിട്ട് 7 മണി മുതൽ
സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

