രണ്‍ജി പണിക്കര്‍ക്ക് വീണ്ടും വിലക്ക്; സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക്

കുടിശിക തീര്‍ക്കുംവരെ രണ്‍ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്നാണ് തിയറ്റര്‍ ഉടമകള്‍ അറിയിച്ചിരിക്കുന്നത്.

രഞ്ജി പണിക്കര്‍
Edited by :migrator
Last Updated :22 ജനുവരി 2024, 7:49 pm IST

കൊച്ചി: നടനും സംവിധായകനുമായ രണ്‍ജി പണിക്കരുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായി ഫിയോക്. രണ്‍ജി
പണിക്കര്‍ക്ക് പങ്കാളിത്തമുള്ള കമ്പനി കുടിശിക തീര്‍ക്കാനുണ്ടെന്നും അത് തീര്‍ക്കും വരെ സിനിമകളുമായി സഹകരിക്കേണ്ടെന്നുമാണ് തീരുമാനമെന്ന് ഫിയോക് ഭാരവാഹികള്‍ അറിയിച്ചു. നേരത്തെയും ഫിയോക് രണ്‍ജി
പണിക്കര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു

കുടിശിക തീര്‍ക്കുംവരെ രണ്‍ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്നാണ് തിയറ്റര്‍ ഉടമകള്‍ അറിയിച്ചിരിക്കുന്നത്. രണ്‍ജി
പണിക്കര്‍ അഭിനയിച്ചതോ അദ്ദേഹത്തിന് മറ്റേതെങ്കിലും തരത്തില്‍ പങ്കാളിത്തമുള്ളതോ ആയ ചിത്രങ്ങള്‍ക്കുള്‍പ്പെടെയാണ് തിയറ്റര്‍ ഉടമകളുടെ സംഘടന നിസ്സഹകരണം പ്രഖ്യാപിച്ചത്.

നിലവില്‍ 'ഹണ്ട്' ചിത്രമാണ് രഞ്ജി പണിക്കരുടെതായി ഒരുങ്ങുന്നത്. 'ലേലം 2' ചിത്രത്തിന് തിരക്കഥ ഒരുക്കുന്നുമുണ്ട് താരം. ഇത് കൂടാതെ ജീത്തു ജോസഫിന്റെതായി പ്രഖ്യാപിക്കാനിരിക്കുന്ന ഒരു ചിത്രത്തിലും രണ്‍ജി
പണിക്കര്‍ അഭിനയിക്കുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now