ചിരഞ്ജീവി നായകനായ ​'ഗോഡ്ഫാദർ' സിനിമയിലെ നയൻതാരയുടെ കാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു

Last Updated :20 January 2024, 9:06 am IST

News Now

ചിരഞ്ജീവി നായകനായ ​'ഗോഡ്ഫാദർ' സിനിമയിലെ നയൻതാരയുടെ കാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. സത്യപ്രിയ ജയ്ദേവ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

മലയാള ചിത്രം 'ലൂസിഫറി'ന്റെ റീമേക്കായി ഒരുങ്ങുന്ന സിനിമയിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആദ്യ ​ഗനം ഉടൻ പുറത്തു വിടുമെന്നാണ് റിപ്പോർട്ട്. ​​ ചിരഞ്ജീവിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Story image

ചിരഞ്ജീവിക്കൊപ്പം സൽമാൻ ഖാനും നയൻതാരയും ടീസറിലുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിലാണ് സൽമാൻ ഖാൻ ചിത്രത്തിൽ. കോനിഡേല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നൊരുക്കുന്ന ചിത്രം ഒക്ടോബർ അഞ്ചിന് തിയേറ്ററുകളിൽ എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates