ചിത്രം ഓഗസ്റ്റ് അഞ്ചിന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് റിലീസ് ചെയ്യുന്നത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:03 am IST

News Now

ആലിയ ഭട്ട് ആദ്യമായി നിർമ്മിക്കുന്ന ചിത്രമായ ഡാർലിംഗ്സ് ടീസർ എത്തി. ആലിയയ്‌ക്കൊപ്പം വിജയ് വർമ്മ, ഷെഫാലി ഷാ മലയാളി താരം റോഷൻ മാത്യൂ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. ചിത്രം ഓഗസ്റ്റ് അഞ്ചിന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് റിലീസ് ചെയ്യുന്നത്. 

അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ഡാര്‍ക്ക് കോമഡി വിഭാഗത്തിൽപെടുന്ന ഡാർലിംഗ്സിന്റെ ഇതിവൃത്തം. ആലിയയും ഷെഫാലിയും ചിത്രത്തിൽ അമ്മയും മകളുമായുമാണ് എത്തുന്നത്. നവാഗതയായ ജസ്മീത് കെ റീൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും ആലിയ ഭട്ടിന്റെ ഇറ്റേർണൽ സൺഷൈൻ പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം. 

ആലിയ ഒരു തവളയെയും തേളിനെയും കുറിച്ചുള്ള ഒരു വിചിത്രമായ കഥ പറയുന്നതാണ് ട്രെയിലറിലുള്ളത്. ഒരു വേട്ടക്കാരൻ യഥാർത്ഥ സ്വഭാവം ഉപേക്ഷിക്കില്ലെന്ന് പറയുകയാണ് ആ കഥ. തേളിനെക്കുറിച്ചുള്ള കഥ അവസാനിക്കാറാകുമ്പോൾ ​ഗംഭീര മേക്കോവറിൽ സ്ക്രീനിലെത്തുന്ന ആലിയയെ കാണാം. 

ഈ വാർത്ത കൂടി വായിക്കാം  

അവിയലും പച്ചടിയും തോരനും; വാഴയിലയില്‍ സദ്യ ഉണ്ട് അനുഷ്‌ക ശര്‍മ്മ 
 
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates