ലോകപ്രശസ്ത സീരീസായ മണി ഹെയ്സ്റ്റുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഫീഫിയുടെ ട്വീറ്റ്

മണി ഹെയ്സ്റ്റിലെ പ്രൊഫസർ, ദൃശ്യത്തിൽ മോഹൻലാൽ/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:42 am IST

News Now

മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തതോടെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഭാഷാഭേദമന്യേ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ചിത്രം റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും ഇതുവരെ ചർച്ചകൾ അവസാനിച്ചിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പ്രശസ്ത ആഫ്രിക്കൻ ബ്ലോഗർ ഫീഫി അദിന്‍ക്രായുടെ ട്വീറ്റാണ്. 

ലോകപ്രശസ്ത സീരീസായ മണി ഹെയ്സ്റ്റുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഫീഫിയുടെ ട്വീറ്റ്. മണി ഹെയ്റ്റിലെ തന്ത്രശാലിയായ പ്രൊഫസറേക്കാൾ ജീനിയസാണ് ദൃശ്യം 2 ലെ ജോർജുകുട്ടി എന്നാണ് അദ്ദേഹം പറയുന്നത്. പ്രഫസറെ മറക്കൂ, ദൃശ്യത്തിലെ ആ മനുഷ്യനാണ് ജീനിയസ്. മൂന്നാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു- ഫീഫി അദിന്‍ക്രാ കുറിച്ചു. ദൃശ്യം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ട്വീറ്റ്. 

Story image

ഫെബ്രുവരി 19നായിരുന്നു ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ആദ്യ ഭാ​ഗത്തേതു പോലെ ത്രില്ലടിപ്പിക്കുന്നതായിരുന്നു ദൃശ്യം 2. റിലീസ് ചെയ്തതിന് പിന്നാലെ മികച്ച അഭിപ്രായം നേടിയതോടെ ചിത്രം അന്യ ഭാഷകളിലേക്ക് റീമേക്ക് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാ​ഗവും അണിയറയിൽ ഒരുങ്ങുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates