അവധി ആഘോഷിക്കാനായി എത്തിയ സുചിത്ര സിനിമയിലെ തന്റെ പഴയകാല സുഹൃത്തുക്കളേയും കണ്ടിരുന്നു

suchitra
സുചിത്ര സുരേഷ് ​ഗോപിക്കും രാധികയ്ക്കുമൊപ്പം Source by : ഇൻസ്റ്റ​ഗ്രാം
Last Updated :4 January 2025, 2:18 pm IST

News Now

ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞു നിന്ന താരമാണ് സുചിത്ര. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന താരം ഇപ്പോൾ കുടുംബസമേതം അമേരിക്കയിലാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സുരേഷ് ​ഗോപിക്കൊപ്പമുള്ള സുചിത്രയുടെ ഫോട്ടോയാണ്. സഹോദരനും സംവിധായകനുമായ ദീപു കരുണാകരനും കുടുംബത്തിനുമൊപ്പമാണ് സുരേഷ് ​ഗോപിയുടെ വീട്ടിലെത്തിയത്.

സുരേഷ് ​ഗോപിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള ചിത്രവും സുചിത്ര പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘സുരേഷേട്ടനെ കണ്ടപ്പോൾ... സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റമായിരുന്നു. ഗൃഹാതുരത്വം, ആരാധന, വിസ്മയം! ഈ കൂടിക്കാഴ്ച പഴയകാലത്തെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. എങ്ങനെയാണ് സ്വന്തം കഴിവുകൾ നേതൃനിരയിലെത്താൻ വഴിയൊരുക്കിയതെന്ന് ഓർത്തു. വീണ്ടും ഒത്തുചേരുന്ന നിമിഷം മാത്രമായിരുന്നില്ല ഇത്. മറിച്ച് പ്രധാനപ്പെട്ട സ്ഥാനത്തേക്ക് അവരെത്തിപ്പെട്ടതിന് വഴിയൊരുക്കിയ അവരുടെ തെരഞ്ഞെടുപ്പുകളിൽ നിന്നും പരിണാമത്തിൽ നിന്നും പഠിക്കാനുള്ള അവസരം കൂടിയായിരുന്നു. സുരേഷേട്ടാ, രാധി ചേച്ചി ... ആദരം!’- സുചിത്ര കുറിച്ചു.

സുരേഷ് ​ഗോപിയുടെ കുടുംബവുമായി സുചിത്രയുടെ കുടുംബത്തിന് ഏറെനാളായുള്ള ബന്ധമുണ്ട്. ലാലു അലക്സിനേയും ഒരു ഫോട്ടോയിൽ കാണാം. 25 വർഷങ്ങൾക്കു ശേഷമാണ് താരത്തെ കാണുന്നതെന്നാണ് സുചിത്ര കുറിച്ചത്. അവധി ആഘോഷിക്കാനായി എത്തിയ സുചിത്ര സിനിമയിലെ തന്റെ പഴയകാല സുഹൃത്തുക്കളേയും കണ്ടിരുന്നു. മേനക, കാർത്തിക, സോന നായർ, ചിപ്പി തുടങ്ങിയവർക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates