'ഇത് എനിക്ക് ഏറെ വിലപ്പെട്ടത്'; മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട് കാർത്തിക് സുബ്ബരാജ്

കീർത്തി സുരേഷ് നായികയായ 'ഡൊറോത്തി' തിയറ്ററിൽ പ്രദർശനം തുടരുകയാണ്.

Karthik Subbaraj, Mammootty
Karthik Subbaraj, Mammoottyഫെയ്സ്ബുക്ക്
Edited by :Hima Prakash
Last Updated :3 ഒക്ടോബർ 2026, 7:20 pm IST

മമ്മൂട്ടിയെ സന്ദർശിച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്. 'ഡൊറോത്തി'യുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലെത്തിയ സംവിധായകൻ, മമ്മൂട്ടിയെ വീട്ടിലെത്തി സന്ദർശിക്കുകയായിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കാർത്തിക് സുബ്ബരാജ്, താരത്തിന് നന്ദിയും പറഞ്ഞു. ചിത്രത്തിലെ അഭിനേതാക്കളായ സനന്തും റിഷികാന്തും കാർത്തിക് സുബ്ബരാജിനൊപ്പമുണ്ടായിരുന്നു.

'ഞങ്ങൾക്കൊപ്പം ചെലവഴിച്ച സമയത്തിനും 'ഡൊറോത്തി' സിനിമയ്ക്കുള്ള ആശംസയ്ക്കും പ്രചോദിപ്പിക്കുന്ന വാക്കുകൾക്കും നന്ദി മമ്മൂട്ടി സർ. നിങ്ങൾ എന്നും പ്രചോദനമാണ്', കാർത്തിക് സുബ്ബരാജ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു. കീർത്തി സുരേഷ് നായികയായ 'ഡൊറോത്തി' തിയറ്ററിൽ പ്രദർശനം തുടരുകയാണ്.

ചിത്രം റിലീസായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ സൈബർ ആക്രമണവും നടന്നിരുന്നു. സിനിമ ക്വീർ വിഭാഗത്തെ പിന്തുണയ്ക്കുന്നു എന്ന് ആരോപിച്ചായിരുന്നു വിമർശനം. പിന്നാലെ, സംവിധായകൻ പരോക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

തിയറ്ററിൽ നിന്നുള്ള പ്രേക്ഷകരുടെ പ്രതികരണത്തിന്റെ വിഡിയോ പങ്കുവെച്ച കാർത്തിക് സുബ്ബരാജ്, 'ശാന്തമായിരിക്കൂ, പ്രേക്ഷകരിൽ വിശ്വസിക്കൂ' എന്നും കുറിച്ചിരുന്നു. 1990കളിലെ തമിഴ്‌നാടൻ ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടന്നത്. ഇളയരാജയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

News Now

Summary

Karthik Subbaraj visit Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates