'അഞ്ച് ദിവസം മുന്‍പ് ഹോട്ട് ടബ്ബില്‍ നിന്നുള്ള പോസ്റ്റ്, അതേ ടബ്ബില്‍ മുങ്ങി മരണം'; വേദനയായി ചാന്‍ഡ്‌ലര്‍ ബിങ്

ഫ്രണ്ട്സിൽ മാത്യു പെറി, മാത്യു ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം
Last Updated :20 January 2024, 9:27 am IST

ഫ്രണ്ട്‌സിന്റെ ചാന്‍ഡ്‌ലര്‍ ബിങ് എന്ന കഥാപാത്രമാണ് മാത്യു പെറിയെ ശ്രദ്ധേയനാക്കിയത്. രണ്ട് പതിറ്റാണ്ട് മുന്‍പ് സംപ്രേക്ഷണം അവസാനിച്ചെങ്കിലും ഫ്രണ്ട്‌സിന് ഇപ്പോഴും കാഴ്ചക്കാര്‍ ഏറെയാണ്. കൂട്ടത്തില്‍ ഏറ്റവും തമാശക്കാരനായ കൂട്ടുകാരന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് ആരാധകര്‍. ഇപ്പോള്‍ ശ്രദ്ധനേടുന്നത് മാത്യു പെറി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച അവസാന ചിത്രമാണ്. 

ഹോട്ട് ടബ്ബില്‍ നിന്നുള്ള ചിത്രമാണ് മാത്യു അഞ്ച് ദിവസം മുന്‍പ് പോസ്റ്റ് ചെയ്തത്. ചൂടുവെള്ളം നിങ്ങളെ ചുറ്റി നില്‍ക്കുന്നത് സുഖകരമാണോ? എന്നാണ് മാത്യു ചോദിച്ചത്. താന്‍ മാറ്റ്മാന്‍ ആണെന്നും കുറിച്ചിട്ടുണ്ട്. ബാറ്റ്മാന്‍ ആരാധകനായ മാത്യു പലപ്പോഴും മാറ്റ്മാന്‍ എന്നാണ് സ്വയം വേശേഷിപ്പിക്കാറുള്ളത്. 

ഇന്ന് പുലര്‍ച്ചെയാണ് മാത്യുവിനെ ഹോട്ട് ടബ്ബില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിക്കിള്‍ ബോള്‍ ഗെയിം കഴിഞ്ഞ് പുലര്‍ച്ചെ ആണ് മാത്യു ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ തിരിച്ചെത്തിയത്. സഹായി പുറത്തുപോയി രണ്ട് മണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് ഹോട്ട് ടബ്ബില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തു നിന്ന് മയക്കുമരുന്ന് കണ്ടെത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now