സ്വന്തമായി തയ്യാറാക്കിയ വിഭവങ്ങളാണ് സുഹൃത്തുക്കൾ ശ്രേയയ്ക്ക് അയച്ചുനൽകിയത്

ശേയ ഘോഷാൽ / ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:42 am IST

News Now

ശബ്ദം കൊണ്ട് സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ​ഗായികയാണ് ശ്രേയ ഘോഷാൽ. ഭാഷയുടെ അതിർ വരമ്പുകൾ ഭേദിച്ച ശ്രേയ ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും പ്രിയങ്കരിയാണ്. കുഞ്ഞ് പിറക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ശ്രേയ ഇപ്പോൾ. സുഹൃത്തുക്കൾ ഓൺലൈൻ വഴി ഒരുക്കിയ ബേബി ഷവറിന്റെ ചിത്രങ്ങളാണ് ​ഗായിക ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 

സുഹൃത്തുക്കൾ സ്വന്തമായി തയ്യാറാക്കിയ വിഭവങ്ങളാണ് ശ്രേയയ്ക്ക് അയച്ചുനൽകിയത്. താൻ വളരെ ഭാഗ്യവതിയാണെന്ന് പറഞ്ഞ ശ്രേയ ലോക്ക്ഡൗണും കർഫ്യുവും ഒന്നും ഇല്ലാതിരിക്കുന്ന നാളുകൾ ആഗ്രഹിക്കുന്നെന്നും ചിത്രത്തോടൊപ്പം കുറിച്ചു.

Story image

നിറവയറുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം കുഞ്ഞതിഥി വരുന്നതിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ജീവിതത്തിലെ പുതിയൊരു​ അധ്യായത്തിനായി ഞങ്ങൾ ഒരുങ്ങുകയാണെന്നും ഈ വാർത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും പറഞ്ഞകൊണ്ടായിരുന്നു കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം ശ്രേയ ലോകത്തെ അറിയിച്ചത്. 

ഷിലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ജീവിതപങ്കാളി. ശ്രേയയും ഷിലാദിത്യയും 2015 ലാണ് വിവാഹിതരാവുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.
‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates