'ഇവനെ കൈയോടെ പിടി കൂടിയിട്ടുണ്ട്, എന്ത് ചെയ്യണം?'; ശ്യാം മോഹനൊപ്പമുള്ള ചിത്രവുമായി ജി വേണു​ഗോപാൽ 

വ്യത്യസ്ത ​ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് ശ്യം പാടുന്ന പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്

ചിത്രം: ഫേയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:02 am IST

കഴിഞ്ഞ കുറച്ചു നാളുകളായി ഒരാളെ കയ്യിൽ കിട്ടാനുള്ള കാത്തിരിപ്പിലായിരുന്നു ​ഗായകൻ ജി വേണു​ഗോപാൽ. കഴിഞ്ഞ ദിവസം അയാളെ കണ്ടുകിട്ടി. ആരാണ് ആള് എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്. വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ നടൻ ശ്യാം മോഹൻ. ശ്യാമിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടുള്ള വേണു​ഗോപാലിന്റെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

'ഇവനെ കൈയോടെ പിടി കൂടിയിട്ടുണ്ട്. എന്ത് ചെയ്യണം? നിങ്ങൾ പറയൂ.'- എന്ന അടിക്കുറിപ്പിലാണ് വേണു​ഗോപാൽ കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയനായ ശ്യാം മോഹൻ ഒരു ​ഗായകൻ കൂടിയാണ്. വ്യത്യസ്ത ​ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് ശ്യം പാടുന്ന പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. തമാശ നിറച്ച് വളരെ രസകരമായാണ് ശ്യാം ​ഗാനം ആലപിക്കാറുള്ളത്. 

‘തൂവാനത്തുമ്പികളി’ലെ ‘ഒന്നാം രാഗം പാടി’ എന്ന ​ഗാനം പാടുന്ന ശ്യാമിന്റെ വിഡിയോ വൈറലായിരുന്നു. ഇതിന്റെ വിഡിയോ വേണു​ഗോപാൽ പങ്കുവച്ചിരുന്നു. "എജ്ജാതി ഫ്യൂഷൻ! വിളിപ്പുറത്തൊരു വെള്ളിയും!ഇവനെ വഴിയിലെവിടെയെങ്കിലും കിട്ടിയാൽ ജീവനോടെ പിടിച്ചു കൊണ്ടു വരണേ... കുറച്ച് പാഠങ്ങൾ പഠിപ്പി..... ഛേ.... പഠിക്കാനാ" എന്നായിരുന്നു അന്ന് കുറിച്ചത്. വേണു​ഗോപാൽ ആ​ഗ്രഹിച്ചപോലെ ആളെ ഇപ്പോൾ കയ്യിൽ കിട്ടിയിട്ടുണ്ട്. രസകരമായ നിരവധി കമന്റുകളാണ് വേണു​ഗോപാലിന്റെ പോസ്റ്റിനു താഴെ വരുന്നത്. അങ്ങനെ അത് സംഭവിച്ചു എന്ന പേരില്‍ ശ്യാംമോഹനും ജി വേണുഗോപാലിനൊപ്പം ഉള്ള പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now