
'ഗാട്ട കുസ്തി 2’ വിജയ കുതിപ്പ് തുടരുന്നു; ചിത്രത്തിലെ 'ഹൗസ് ഹസ്ബൻഡ്' വിഡിയോ ഗാനം പുറത്ത്
ചിത്രം വിഷ്ണു വിശാലിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറി.

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ 'ഹൗസ് ഹസ്ബൻഡ്' വീഡിയോ ഗാനം പുറത്ത്. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചത് സത്യൻ മഹാലിംഗമാണ്. ഷോൺ റോൾഡൻ ആണ് ഗാനത്തിന് ഈണം നൽകിയത്. ജൂലൈ മൂന്നിന് തീയറ്ററുകളിൽ എത്തിയ ചിത്രം വമ്പൻ വിജയം നേടി പ്രദർശനം തുടരുകയാണ്.
ചിത്രം കേരളത്തിലെ തീയറ്ററുകളിൽ എത്തിച്ചത് ഇ4 എൻ്റർടെയിൻമെൻ്റ്. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിലെ രസകരമായ ഒരു ഗാനമാണ് ഇപ്പൊൾ പുറത്ത് വന്നിരിക്കുന്ന ഹൗസ് ഹസ്ബൻഡ്. ചിത്രത്തിലെ വിഷ്ണു വിശാൽ കഥാപാത്രത്തെ ഏറെ സരസമായി അവതരിപ്പിക്കുക ഗാനം കൂടിയാണിത്.
ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാൽ എന്നിവരും അവരുടെ മകളും അടങ്ങുന്ന കുടുംബത്തിൽ സംഭവിക്കുന്ന കൗതുകകരവും നാടകീയവുമായ കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം വിഷ്ണു വിശാലിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറി. തമിഴ്നാടിന് പുറമേ, കേരളത്തിലെ തിയറ്ററുകളിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ഒരു പക്കാ ഫാമിലി എൻ്റർടെയ്നർ ആയാണ് ചിത്രം കഥ പറയുന്നത്. ഗുസ്തി രംഗങ്ങൾ, ആക്ഷൻ, ഫാമിലി കോമഡി, ഫാമിലി ഡ്രാമ, ഇമോഷൻ എന്നിവയെല്ലാം കോർത്തിണക്കി, എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിൽ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നിർമ്മാണം: ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ, കോ പ്രൊഡ്യൂസേഴ്സ് : ശുഭ്ര, ആര്യൻ രമേശ്, ഇഷാൻ സക്സേന, ഛായാഗ്രഹണം: കെ.എം. ഭാസ്കരൻ, സംഗീതം: ഷോൺ റോൾഡൻ,
എഡിറ്റർ: ഭരത് വിക്രമൻ, ആർട്ട് ഡയറക്ടർ: ജയചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: രുചി മുനൊത്ത്, സബ്ടൈറ്റിൽ: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനർ : വിയാക്കി, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ : സിദ്ധാർഥ് ശ്രീനിവാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ബി ജയ് ഗണേഷ്, എ ആർ ചന്ദ്രമോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ : ശ്രാവന്തി സായ്‌നാഥ്, പിആർഒ : ശബരി.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Gatta Kusthi 2 House Husband Video Song out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



