നാലു സംവിധായകർക്കൊപ്പം ചേർന്നാണ് ആന്തോളജി വിഭാഗത്തില്‍പ്പെടുന്ന ചിത്രം  ജിയോ ബേബി ഒരുക്കുന്നത്

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:50 am IST

News Now

ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ വലിയ വിജയമായി മാറിയതിനു പിന്നാലെ പുതിയ സിനിമയുമായി സംവിധായകൻ് ജിയോ ബേബി. നാലു സംവിധായകർക്കൊപ്പം ചേർന്നാണ് ആന്തോളജി വിഭാഗത്തില്‍പ്പെടുന്ന ചിത്രം  ജിയോ ബേബി ഒരുക്കുന്നത്. ഫ്രീഡം ഫൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി പുറത്തുവിട്ടു. 

ആന്തോളജി ചിത്രം

 ജിയോ ബേബിക്കൊപ്പം കുഞ്ഞില മാസ്സിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സീസ് ലൂയിസ് എന്നിവരാണ് ചിത്രം സംവിധായകര്‍ ചെയ്യുന്നത്. ജോജു ജോർജ് ചിത്രത്തിൽ പ്രധാന കഥാരാത്രമായി എത്തുന്നുണ്ട്. രോഹിണി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ ശിവ, കബനി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അവാർഡ് നേടിക്കൊടുത്ത ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ നിര്‍മ്മാതാക്കളായിരുന്ന മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‍ണു രാജന്‍ എന്നിവരാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. ജിയോ ബേബിയുടെ ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചന് മികച്ച വിജയമായിരുന്നു, ചിത്രത്തിന് ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. കൂടാതെ ജിയോ ബേബി ഇതിലൂടെ മികച്ച സംവിധായകരനുമായി.