'അമ്പലത്തിൽ നിൽക്കുമ്പോൾ ദൈവം തന്ന സ്വന്തം മക്കളെക്കുറിച്ച് ഓർക്കൂ'; മറുപടിയുമായി ​ഗോപി സുന്ദർ

'അവർ നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. നിങ്ങളെ ആ​ഗ്രഹിക്കുന്നുണ്ട്. നിങ്ങൾ ഇങ്ങനെ ആഘോഷിക്കുമ്പോൾ അവരുടെ വേദന മനസിലാക്കുന്നുണ്ടോ?'

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:05 am IST
Edited by :migrator

വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താര ജോഡികളാണ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും ​ഗായിക അമൃത സുരേഷും. ഇരുവരും പ്രണയം വെളുപ്പെടുത്തിയതു മുതൽ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം ​ഗുരുവായൂരിൽ നിന്നുള്ള ഒരു ചിത്രം ​ഗോപി സുന്ദർ പങ്കുവച്ചിരുന്നു. അതിനു താഴെ വന്ന ഒരു കമന്റും അതിന് ​ഗോപി സുന്ദർ നൽകിയ മറുപടിയുമായി ശ്രദ്ധ നേടുന്നത്. 

അമ്പലത്തിൽ നിൽക്കുമ്പോൾ ദൈവം നൽകിയ നിങ്ങളുടെ മക്കളെക്കൂടി ചിന്തിക്കൂ എന്നായിരുന്നു കമന്റ്. അതിനു മറുപടിയുമായി ​ഗോപി സുന്ദർ എത്തി. എന്റെ മകൻ നിങ്ങളെ വിളിച്ച് സഹായം ചോദിച്ചിട്ടുണ്ടെങ്കിൽ എന്നോടു പറയൂ. നിലവിൽ എന്റെ സംരക്ഷണത്തിൽ അവൻ സുഖമായിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കൂ.- എന്നാണ് കുറിച്ചത്. 

Story image

എന്നാൽ അതേ അക്കൗണ്ടിൽ നിന്ന് മറ്റൊരു കമന്റും എത്തി. കപ്പിത്താൻ നഷ്ടപ്പെട്ട കപ്പലിനെക്കുറിച്ച് നിങ്ങൾ അഭിമുഖത്തിൽ പറഞ്ഞതുപോലെ നിങ്ങൾ നിങ്ങളുടെ മക്കളെ അവരുടെ ജീവിതത്തിന്റെ പകുതിയിൽ ഉപേക്ഷിച്ചു. അവരെ കാണണമെന്നോ അവർക്കൊപ്പം സമയം ചെലവഴിക്കണമെന്നോ നിങ്ങൾക്കില്ലേ? അവർ നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. നിങ്ങളെ ആ​ഗ്രഹിക്കുന്നുണ്ട്. നിങ്ങൾ ഇങ്ങനെ ആഘോഷിക്കുമ്പോൾ അവരുടെ വേദന മനസിലാക്കുന്നുണ്ടോ? എന്നായിരുന്നു കമന്റ്. 

Story image

അവർ ഹാപ്പിയാണെന്നായിരുന്നു ​ഗോപി സുന്ദറിന്റെ മറുപടി.  സഹായത്തിനായി അവർ നിങ്ങളെ വിളിച്ചാൽ എന്നോട് പറയൂവെന്നും അതുവരെ വായടച്ച് ഇരിക്കണമെന്നും കുറിക്കുന്നു. വിമർശനവുമായി മറ്റൊരാൾ കൂടി എത്തിയതോടെ തന്റെ മക്കൾ ഇപ്പോൾ കുട്ടികളല്ലെന്നും അവർ മുതിർന്നുവെന്നുമായിരുന്നു മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now