മകനെ പാടിയുറക്കി ​ഗോവിന്ദ് വസന്ത; മനോഹര വിഡിയോയുമായി രഞ്ജിനി അച്യുതൻ

അച്ഛനായതിനു ശേഷമുള്ള ആദ്യത്തെ പിറന്നാൾ ആഘോഷിക്കുകയാണ് ​ഗോവിന്ദ വസന്ത

govind vasantha
ഗോവിന്ദ് വസന്തയും കുടുംബവും ഇൻസ്റ്റ​ഗ്രാം
Edited by :Manju
Last Updated :2 നവംബർ 2024, 3:25 pm IST

12 വർഷത്തെ കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് സം​ഗീത സംവിധായകൻ ​ഗോവിന്ദ് വസന്തയും ഭാര്യ രഞ്ജിനി അച്യുതനും. അച്ഛനായതിനു ശേഷമുള്ള ആദ്യത്തെ പിറന്നാൾ ആഘോഷിക്കുകയാണ് ​ഗോവിന്ദ വസന്ത. വളരെ സ്പെഷ്യലായ വിഡിയോ പങ്കുവച്ചുകൊണ്ടാണ് ​ഗോവിന്ദ് വസന്തയ്ക്ക് രഞ്ജിനി പിറന്നാൾ ആശംസിച്ചത്.

മകനെ പാട്ടുപാടി ഉറക്കുന്ന ​ഗോവിന്ദ് വസന്തയാണ് വിഡിയോയിൽ. അച്ഛന്റെ നെഞ്ചിൽ കിടന്ന് പാട്ടുകേട്ട് ഉറങ്ങുകയാണ് കുഞ്ഞ്. 'എല്ലാം അതിന്റെ അനുയോ​ജ്യമായ സ്ഥലത്ത്. പിറന്നാൾ ആശംസകൾ എന്റെ സ്നേഹമേ'- എന്നാണ് രഞ്ജിനി കുറിച്ചത്. ആരാധകരുടെ മനം കവരുകയാണ് വിഡിയോ. നിരവധി പേരാണ് ​ഗോവിന്ദ് വസന്തയ്ക്ക് പിറന്നാൾ ആശംസിച്ചിരിക്കുന്നത്.

​

ഗോവിന്ദ് വസന്ത ഒരുക്കിയ മെയ്യഴകനിലെ പാട്ട് കേട്ട് ആസ്വദിക്കുന്ന കുഞ്ഞിന്റെ വിഡിയോ കഴിഞ്ഞ ദിവസം രഞ്ജിനി പോസ്റ്റ് ചെയ്തിരിക്കുന്ന. കരയുകയായിരുന്ന കുഞ്ഞ് അച്ഛനൊരിക്കിയ ട്രാക്ക് കേട്ട് ശാന്തനാവുകയും പാട്ട് ശ്രദ്ധിക്കുകയുമായിരുന്നു. കലാകാരൻ എന്ന നിലയിൽ തന്റെ ഏറ്റവും വലിയ വിജയമായാണ് ഇതിനെകാണുന്നത് എന്നാണ് ​ഗോവിന്ദ് വസന്ത പറഞ്ഞത്.

2012ലായിരുന്നു ഗോവിന്ദ് വസന്തയുടെയും രഞ്ജിനിയുടെയും വിവാഹം. നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗോവിന്ദ് വസന്തയ്ക്കും രഞ്ജിനിക്കും കുഞ്ഞ് പിറന്നത്. 9ാം മസത്തിൽ ഗർഭകാല ചിത്രങ്ങൾ പങ്കിട്ട് രഞ്ജിനി തന്നെയാണ് ജീവിതത്തിലെ വലിയ കാത്തിരിപ്പിനെക്കുറിച്ച് അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now