
ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; വിദേശത്തുള്ള മകനെ വിളിച്ച് അറിയിച്ചു
കോതമംഗലത്ത് പുലർച്ചെ 2.30ഓടെയാണ് ദാരുണ സംഭവം

കൊച്ചി: കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുത്തുകുഴി ഹാപ്പിനഗർ സ്വദേശിനിയായ കുഞ്ഞമ്മ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുര്യാക്കോസിനെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ 2.30 ഓടെയാണ് ദാരുണ സംഭവം. കുര്യാക്കോസും കുഞ്ഞമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ രണ്ട് മക്കളും വിദേശത്താണ്. കഴിഞ്ഞ ഒരു മാസമായി ശസ്ത്രക്രിയയെത്തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു കുര്യാക്കോസ്.
കുടുംബവഴക്കായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം കുര്യാക്കോസ് തന്നെയാണ് വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്. മകൻ അയൽവാസികളെ വിവരമറിയിക്കുകയും തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
പൊലീസ് സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലാണ് കുഞ്ഞമ്മയുടെ മൃതദേഹം കിടന്നത്. പൊലീസ് എത്തുമ്പോൾ കുര്യാക്കോസ് വീട്ടിൽ തന്നെയുണ്ടായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
WHAT TO READ NEXT

4 വയസുകാരൻ ട്രെയിൻ മാറി കയറി; ഒടുവിൽ...
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
In Kothamangalam a husband named Kuriakose allegedly stabbed his wife, Kunjamma, to death, leading to his arrest by the local police
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




