
അമ്മ മരിച്ചപ്പോള്‍ നദിയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു; രക്ഷിച്ചത് ആ സന്യാസി; വെളിപ്പെടുത്തി ഗോവിന്ദ
അമ്മയെ വീണ്ടും കാണാനാകുമെന്ന് കരുതി. ഞാന്‍ നദയിലേക്ക് ഇറങ്ങി

തന്റെ ജീവിതത്തിലെ ഇരുണ്ട കാലത്തെക്കുറിച്ച് നടന് ഗോവിന്ദ. അമ്മ നിര്‍മല ദേവിയുടെ മരണത്തില്‍ മനം നൊന്ത് താന്‍ നദിയില്‍ ചാടി മരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് ഗോവിന്ദയുടെ വെളിപ്പെടുത്തല്‍. മരിച്ചാല്‍ അമ്മയെ വീണ്ടും കാണാന്‍ സാധിക്കുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നാണ് ഗോവിന്ദ പറയുന്നത്. 1996 ലാണ് ഗോവിന്ദയുടെ അമ്മ മരണപ്പെടുന്നത്.
''ഞാന്‍ കടുത്ത വേദനയിലായിരുന്നു. ആ ഘട്ടത്തില്‍ എല്ലാം അവസാനിച്ചതായി തോന്നി'' ഗോവിന്ദ പറയുന്നു. അറിയപ്പെടുന്ന ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ ഗായികയായിരുന്നു നിര്‍മല ദേവി. 1996ല്‍ 69-ാം വയസിലാണ് നിര്‍മല ദേവി മരിക്കുന്നത്. അമ്മയുടെ മരണ ശേഷം നര്‍മദ നദിയില്‍ ചാടി ആത്മഹത്യ ചെയ്യാനായി താന്‍ തീരുമാനിച്ചിരുന്നുവെന്നാണ് ഗോവിന്ദ പറയുന്നത്.
എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. ''ഞാന്‍ നര്‍മദ നടിയുടെ കരയില്‍ ചെന്നു നിന്നു. ആഴത്തിലേക്ക് ഇറങ്ങി ചെന്നാല്‍ എന്റെ അമ്മയെ വീണ്ടും കാണാനാകുമെന്ന് കരുതി. ഞാന്‍ നദയിലേക്ക് ഇറങ്ങി.''താരം പറയുന്നു. അമ്മയുമായി തനിക്ക് വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും താരം പറയുന്നു.
''എനിക്ക് അമ്മയുമായി വളരെ അടുത്ത ബന്ധമായിരുന്നു. അവരെ എനിക്ക് ഒരുപാടിഷ്ടമായിരുന്നു. ലോകം അതിനെ ആത്മഹത്യ എന്ന വാക്കുകള്‍ ഉപയോഗിച്ചാകും വിളിക്കുക. പക്ഷെ നമുക്ക് അതൊന്നുമില്ല. ജീവിതം അവസാനിക്കുന്നേയില്ല. അത് പുതിയ രൂപമെടുക്കുക മാത്രമാണ് ചെയ്യുന്നത്'' എന്നും ഗോവിന്ദ പറയുന്നു. അന്ന് തന്നെ രക്ഷിച്ചത് രാം കുണ്ഡല് എന്ന സന്യാസിയായിരുന്നുവെന്നും ഗോവിന്ദ പറയുന്നു.
''അദ്ദേഹം എന്നെ വിളിച്ചുണര്‍ത്തി. ഞാന്‍ വെള്ളത്തില്‍ നിന്നും കയറി വന്നു. എന്തുപറ്റി ഗോവിന്ദ് എന്ന് അദ്ദേഹം ചോദിച്ചു'' താരം പറയുന്നു. താന്‍ ചെയ്യുന്നത് വലിയൊരു തെറ്റായിരുന്നുവെന്നും മക്കള്‍ക്ക് വേണ്ടി ജീവിക്കണമെന്നും തനിക്ക് അദ്ദേഹവുമായുള്ള സംസാരത്തില്‍ നിന്നും മനസിലായെന്നും താരം പറയുന്നു. 15 ദിവസത്തോളം വേണ്ടി വന്നു തനിക്ക് അതില്‍ നിന്നും മുക്തനാകാന്‍ എന്നും ഗോവിന്ദ പറയുന്നു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Govinda recalls kind of trying to end his life after mother's death.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പരോള്‍ 5 മണിക്കൂര്‍ മാത്രം; കൃഷ്ണവിഗ്രഹത്തിന്റെ കാലില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് സന്യാസി; വിഡിയോ വൈറല്‍

'നിന്റെ കുഞ്ഞിന്റെ മുത്തശ്ശിയാകാന്‍ പറ്റില്ലെന്ന് അമ്മ പറഞ്ഞു'; വെളിപ്പെടുത്തി നടി അകാന്‍ക്ഷ ചമോല
