'നിന്റെ കുഞ്ഞിന്റെ മുത്തശ്ശിയാകാന്‍ പറ്റില്ലെന്ന് അമ്മ പറഞ്ഞു'; വെളിപ്പെടുത്തി നടി അകാന്‍ക്ഷ ചമോല

അച്ഛനേയും അമ്മയേയും കാണുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്, ഇവര്‍ എങ്ങനെയാണ് എന്നെ വളര്‍ത്തിയിട്ടുണ്ടാവുക

 Akanksha Chamola
Akanksha Chamola
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :2 സെപ്റ്റംബർ 2026, 3:38 pm IST

അമ്മയാകാന്‍ താല്‍പര്യമില്ലെന്ന നടി അകാന്‍ക്ഷ ചമോലയുടെ തുറന്നു പറച്ചില്‍ ചര്‍ച്ചയായിരുന്നു. കുഞ്ഞ് വേണ്ടെന്ന തന്റെ തീരുമാനത്തെ വീട്ടുകാര്‍ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് നടി പറയുന്നത്. ഇതുപോലൊരു വിഷയത്തിലുള്ള വ്യക്തതയെ അഭിനന്ദിക്കുകയാണ് വേണ്ടെതെന്നും അല്ലാതെ വിമര്‍ശിക്കുകയോ വിധിക്കുകയോ അല്ല ചെയ്യേണ്ടതെന്നും താരം പറഞ്ഞു.

ഫ്രീ പ്രസ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ''നമുക്ക് വ്യക്തതയുണ്ടെങ്കില്‍ അതിനെ അഭിനന്ദിക്കണം. കുറഞ്ഞത് നമുക്ക് അതില്‍ ആശങ്കയില്ലല്ലോ. ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറല്ലെന്ന് എനിക്കറിയാം. പിന്നീട് ഞാനെന്തിന് ഇത് ചെയ്തുവെന്ന് ചിന്തിക്കുന്നതിലും നല്ലത് ഇതാണ്'' താരം പറയുന്നു.

തന്റെ തീരുമാനത്തോടുള്ള അമ്മയുടെ പ്രതികരണവും താരം പങ്കുവെക്കുന്നുണ്ട്. ''ഞാന്‍ പറഞ്ഞ നിമിഷം അമ്മ നല്‍കിയ മറുപടി, സന്തോഷമായി എനിക്ക് നിന്റെ കുഞ്ഞിന്റെ മുത്തശ്ശിയാകാന്‍ വയ്യ എന്നായിരുന്നു. എത്ര കഷ്ടപ്പെട്ടാണ് നിനക്ക് ഞാന്‍ നല്‍കിയതെന്നും വളര്‍ത്തിയതെന്നും എനിക്ക് അറിയാമെന്നും അമ്മ പറഞ്ഞു'' അകാന്‍ക്ഷ പറയുന്നു.

''ചിലപ്പോള്‍ എന്റെ അച്ഛനേയും അമ്മയേയും കാണുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്, ഇവര്‍ എങ്ങനെയാണ് എന്നെ വളര്‍ത്തിയിട്ടുണ്ടാവുക എന്ന്'' താരം പറയുന്നു. ഒരു കുഞ്ഞിനെ വളര്‍ത്തുകയെന്നത് വളരെ വലിയ ഉത്തരവാദിത്തമാണെന്നും നടി പറയുന്നു. സ്ത്രീയായി ജനിച്ചാല്‍ കുഞ്ഞിന് ജന്മം നല്‍കണമെന്ന ചിന്താഗതിയേയും താരം ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം കുഞ്ഞിന് ജന്മം നല്‍കുന്നത് പോലെ തന്നെ കുഞ്ഞ് വേണ്ടതെന്ന തീരുമാനത്തേയും മാനിക്കണമെന്നും അകാന്‍ക്ഷ പറഞ്ഞു.

News Now

Summary

Akanksha Chamola reveals her mother's reaction to her decision to not have a baby.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates