'ഡിപ്രഷനിലാണ്, മരുന്ന് കഴിക്കുന്നുണ്ട്'; സ്വകാര്യതയെ മാനിക്കണമെന്ന് നടി ​ഗൗരി കൃഷ്ണൻ

ഇപ്പോൾ ഞാൻ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

Gowri Krishnan
Gowri Krishnanഇൻസ്റ്റ​ഗ്രാം
Last Updated :29 March 2026, 12:21 pm IST
Edited by :Hima Prakash

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ​ഗൗരി ക‍ൃഷ്ണൻ. വിവാഹത്തിന് പിന്നാലെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് നടി. അടുത്തിടെ ഭർത്താവ് മനോജുമായി പിരിഞ്ഞാണ് ജീവിക്കുന്നതെന്ന് ​ഗൗരി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ നടി പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

"പ്രിയ മാധ്യമങ്ങളേ, നിങ്ങൾ നൽകുന്ന വാക്കുകളും ക്യാപ്ഷനുകളും അൽപം കൂടി ശ്രദ്ധിക്കുക. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക. ഞങ്ങളുടെ ജീവിത്തിലെ മുൻ​ഗണനകൾ വ്യത്യസ്തമായതു കൊണ്ട് വേർപിരിഞ്ഞു ജീവിക്കാൻ തീരുമാനിച്ചു.

പക്ഷേ, ഇപ്പോഴും ഞങ്ങൾ സുഹൃത്തുക്കളാണ്. ഞങ്ങൾക്ക് മറ്റൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇപ്പോൾ ഞാൻ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഡിപ്രഷനിലാണ്, മരുന്ന് കഴിക്കുന്നുണ്ട്.

നിങ്ങൾ അത് മനസിലാക്കി, ദയയോടെ പെരുമാറിയാൽ നന്നായിരിക്കും.'',- ​ഗൗരി കൃഷ്ണൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ​ഗൗരിയ്ക്ക് പിന്തുണയറിയിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. ശക്തയായി തിരികെ വരൂ എന്നാണ് ​ഗൗരിയോട് ആരാധകർ പറയുന്നത്.

തങ്ങളിപ്പോൾ പിരിഞ്ഞാണ് താമസിക്കുന്നതെന്നും സ്നേഹം പിടിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ലെന്നുമാണ് മുൻപ് പങ്കുവെച്ച വിഡിയോയ്ക്കു താഴെയുള്ള കമന്റുകൾക്ക് ഗൗരി കൃഷ്ണൻ മറുപടി നൽകിയത്. ആരുടെയും ജീവിതത്തിൽ ഒരു ബാധ്യതയായി തീരാൻ ആഗ്രഹിക്കുന്നില്ലെന്നും വിഡിയോയിൽ കാണുന്നതു പോലെയല്ല ആരുടെയും ജീവിതമെന്നും ഗൗരി പറഞ്ഞിരുന്നു.

News Now

Summary

Cinema News: Gowri Krishnan new instagram post goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics