ചിത്രത്തിന്റെ പ്രമോഷനായി എത്തിയ മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്

ഹനുമാന്‍ പോസ്റ്റര്‍
Last Updated :22 January 2024, 7:51 pm IST

News Now

തേജ സജ്ജനായകനായി എത്തുന്ന തെലുങ്ക് ചിത്രമാണ് ഹനുമാന്‍. ജനുവരി 12ന് ചിത്രം തിയറ്ററില്‍ എത്തും. ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെ നടത്തിയ പ്രഖ്യാപനമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഓരോ ടിക്കറ്റില്‍ നിന്നുമുള്ള അഞ്ച് രൂപ അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന ചെയ്യും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. 

ചിത്രത്തിന്റെ പ്രമോഷനായി എത്തിയ മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ശ്രേഷ്ഠമായ തീരുമാനമെടുത്തതിന് അണിയറ പ്രവര്‍ത്തകരെ പ്രശംസിക്കാനും ചിരഞ്ജീവി മറന്നില്ല. ജനുവരി 22നാണ് അയോധ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം. ചടങ്ങിലേക്ക് ചിരഞ്ജീവിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. കുടുംബത്തിനൊപ്പമാകും താരം ചടങ്ങില്‍ പങ്കെടുക്കുക. 

പ്രശാന്ത് വര്‍മ കഥ എഴുതി സംവിധാനം ചെയ്തിട്ടുള്ള സൂപ്പര്‍ഹീറോ ചിത്രമാണ് ഹനുമാന്‍. വിനയ് റായ് ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. അമൃത അയ്യര്‍, വരലക്ഷ്മി ശരത്കുമാര്‍, രാജ് ദീപക് ഷെട്ടി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates