
News Now
ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില് 'കാളക്കുതിപ്പ്', സെന്സെക്സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില് റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ അധിക്ഷേപത്തിന് ഇരയാകാറുള്ള നടനാണ് അഭിഷേക് ബച്ചൻ. അദ്ദേഹത്തിന്റെ അച്ഛൻ അമിതാഭ് ബച്ചന്റെ പേരിലാണ് പലപ്പോഴും ചീത്തവിളി കേൾക്കാറുള്ളത്. വിമർശനങ്ങൾക്കെല്ലാം അഭിഷേക് കൃത്യമായി മറുപടി നൽകാറുണ്ട്. എന്നാൽ ഇപ്പോൾ ഭാര്യ ഐശ്വര്യ റായിയെ ചൂണ്ടിക്കാട്ടിയുള്ള ഒരാളുടെ വിമർശനത്തിന് താരം നൽകിയ മറുപടിയാണ് ഹിറ്റാവുന്നത്. സുന്ദരിയായ ഭാര്യയെ നിങ്ങൾ അർഹിക്കുന്നില്ല എന്നായിരുന്നു ഒരാളുടെ പരിഹാസം.
പുതിയ ചിത്രം ദ് ബിഗ് ബുള്ളിന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയാണ് പരിഹാസ കമന്റ് എത്തിയത്. ‘നിങ്ങൾ ഒരു കാര്യത്തിലും മികവു പുലർത്തുന്ന ആളല്ല. ഒറ്റക്കാര്യത്തിൽ മാത്രമേ നിങ്ങളോട് എനിക്ക് അസൂയ തോന്നിയിട്ടുള്ളൂ. നിങ്ങൾക്ക് സുന്ദരിയായ ഒരു ഭാര്യയുണ്ട്. എന്നാല് നിങ്ങൾ അവരെ അർഹിക്കുന്നില്ല. ’ എന്നാണ് ഒരാൾ കുറിച്ചത്.
അതിന് പിന്നാലെ രൂക്ഷഭാഷയിൽ മറുപടിയുമായി താരം എത്തി. ‘ശരി, താങ്കളുടെ അഭിപ്രായത്തിന് നന്ദി. അറിയാനുള്ള ആകാംക്ഷകൊണ്ട് ചോദിക്കുകയാണ്. ഇക്കാര്യം നിരവധി പേരെ ടാഗ് ചെയ്തിട്ടുള്ളതിനാൽ നിങ്ങൾ ആരെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. ഇലിയാനയും നിക്കിയും വിവാഹിതരല്ലെന്ന് എനിക്കറിയാം. ബാക്കിയുള്ളവർ അവരുടെതായ ജീവിതവുമായി സമാധാനത്തോടെ ജീവിക്കുകയാണ്. ഇനി നിങ്ങൾക്ക് ഡിസ്നിയുടെയും ഹോട്ട്സ്റ്റാറിന്റെയും വിവാഹ ബന്ധത്തെ കുറിച്ചും നിങ്ങൾക്കറിയുമായിരിക്കും.’ - അഭിഷേക് കുറിച്ചു. താരത്തിന്റെ മറുപടി എത്തിയതോടെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. താരത്തെ പ്രശംസിച്ച് നിരവധി പേർ എത്തി. പിന്നാലെ കമന്റ് ഡിലീറ്റ് ചെയ്ത് ആള് മുങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


