'ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു', ചിത്രങ്ങളുമായി ആലിയയുടേയും രണ്‍ബീറിന്റേയും ബോഡിഗാര്‍ഡ്‌സ്

നവ വരനും വധുവിനുമൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് ആശംസ

alia_rabir_bodyguard
Last Updated :20 January 2024, 9:00 am IST

ബോളിവുഡ് താരജോഡികളായ ആലിയ ഭട്ടിന്റേയും രണ്‍ബീര്‍ കപൂറിന്റേയും വിവാഹം ആഘോഷമാക്കുകയാണ് ബോളിവുഡ് സിനിമാ ലോകം. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ആലിയയുടേയും രണ്‍ബീറിന്റേയും ബോഡിഗാര്‍ഡുമാരുടെ ആശംസയാണ്. നവ വരനും വധുവിനുമൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് ആശംസ. 

ആലിയയുടെ ബോഡിഗാര്‍ഡായ സുനില്‍ തലേക്കറാണ് ആശംസകയുമായി എത്തിയത്. ചേര്‍ത്തു പിടിച്ച കുഞ്ഞി കൈകളില്‍ നിന്ന് വധുവായി നിന്നെ കാണുമ്പോള്‍ എന്റെ ഹൃദയം സന്തോഷംകൊണ്ട് നിറയുകയാണ് എന്നായിരുന്നു സുനില്‍ കുറിച്ചത്. ആലിയയുടേയും രണ്‍ബീറിന്റേയും സെക്യൂരിറ്റി ഇന്‍ ചാര്‍്ജ് ആയ യൂസുഫ് ഇബ്രാഹിമും ആശംസകള്‍ പങ്കുവച്ചിട്ടുണ്ട്. 

ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് താരദമ്പതികളുടെ വിവാഹത്തിന് മുന്നോടിയായി ഒരുക്കിയിരുന്നത്. ചൊവ്വാഴ്ചയാണ് മുംബൈയിലെ വസതിയില്‍ വച്ച് ഇരുവരുടേയും വിവാഹം നടന്നത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now