
'ഏറെ ചാരിതാര്‍ഥ്യം, ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി'; ഉമ തോമസിനെ കാണാന്‍ എത്തി മോഹന്‍ലാല്‍
സത്യന് അന്തിക്കാടിന്റെ ഹൃദയപൂര്‍വം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് മോഹന്‍ ലാല്‍ എത്തിയത്.

കൊച്ചി: ആശുപത്രി വിട്ട് വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ച് നടന് മോഹന്‍ലാല്‍. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹന്‍ലാല്‍ ഉമാ തോമസ് എംഎല്‍എയെ പാലാരിവട്ടത്തെ വീട്ടിലെത്തി കണ്ടത്. ഉമ തോമസ് തന്നെ ഫെയ്സ്ബുക്കിലൂടെ മോഹന്‍ലാലിനൊപ്പം നില്ക്കുന്ന ചിത്രവും കുറിപ്പും പങ്കുവെച്ചു.
മോഹന്‍ലാലിനൊപ്പം ആന്റണി പെരുമ്പാവൂരുവുണ്ടായികുന്നു. തൊട്ടടുത്ത് ഷൂട്ടിനെത്തിയപ്പോഴാണ് മോഹല്‍ലാല്‍ ഉമ തോമസിനെ സന്ദര്‍ശിച്ചത്. സത്യന് അന്തിക്കാടിന്റെ ഹൃദയപൂര്‍വം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് മോഹന്‍ ലാല്‍ എത്തിയത്.
അപകട വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ അദ്ദേഹം തന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നും അതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്നും ഉമ തോമസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഡിസംബര്‍ 29-നാണ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് അതീവ ഗുരുതരാവസ്ഥയില്‍ ഉമാ തോമസ് ആശുപത്രിയിലായത്. തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. റിനൈ മെഡിസിറ്റിയിലെ 47 ദിവസത്തെ ചികിത്സയ്ക്കുശേഷം വ്യാഴാഴ്ചയാണ് ഉമാ തോമസ് വീട്ടില്‍ തിരിച്ചെത്തിയത്. രണ്ടര മാസമെങ്കിലും പരിപൂര്‍ണ വിശ്രമം വേണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


'എന്നെ 'അണ്ണാ' എന്ന് വിളിച്ചതില്‍ ഒരുപാട് സന്തോഷം, അത് മാറ്റി സാര്‍ എന്ന് ആക്കരുത്'; ഫഹദിനോട് സൂര്യ
പാലക്കാട് ജില്ലാ ആശുപത്രിക്ക് എൻക്യുഎഎസ് പദവി; പ്രതിവർഷം ലഭിക്കുക 4.74 കോടി രൂപയുടെ സാമ്പത്തിക സഹായം
