
News Now
ലോസ് ആഞ്ജലസ്: ഹോളിവുഡ് നടി റാക്വല് വെല്ഷ് അന്തരിച്ചു. 82 വയസായിരുന്നു. വാര്ധക്യ സഹജമായ രോഗങ്ങളെ തുടര്ന്നാണ് ബുധനാഴ്ചയായിരുന്നു അന്ത്യം. നടിയുടെ വക്താവാണ് വാര്ത്ത പുറത്ത് വിട്ടത്. 1960കളിലെ ഹോളിവുഡിലെ മാദകറാണിയായി അറിയപ്പെട്ടിരുന്ന നടിയാണ് റാക്വൽ വെൽഷ്.
1966ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ അഡ്വഞ്ചർ ഫെന്റാസ്റ്റിക് വോയേജിലൂടെയാണ് താരം ശ്രദ്ധനേടുന്നത്. തുടർന്ന് വൺ ബില്യൺ ഇയേഴ്സ് ബിസി എന്ന ചിത്രത്തിൽ വേഷമിട്ടു. ഗുഹാ മനുഷ്യനൊപ്പം ദിനോസറിനൊപ്പം കഴിയുന്ന യുവതിയായാണ് വെൽഷ് അഭിനയിച്ചത്. ചിത്രത്തിലെ ബിക്കിനി ധരിച്ചുള്ള ഫോട്ടോകളാണ് വെൽഷിനെ ആഗോളതലത്തിൽ ശ്രദ്ധേയയാക്കുന്നത്.
Raquel Welch was one of the most wonderful people Iâve ever worked with. Performing a duet with her on The Muppet Show helped moi become the W-O-M-A-N I am today! Weâll never forget vous, Raquel! pic.twitter.com/fo0saG7EiD
â Miss Piggy (@MissPiggy) February 15, 2023
തുടര്ന്ന് ബെഡാസ്സ്ലെഡ്, ബന്ഡോലേറോ, 100 റൈഫിള്സ്, മൈറ ബ്രെക്കിന് റിഡ്ജ്, ഹാന്നീ കൗള്ഡര് എന്നീ സിനിമകളില് അഭിനയിച്ചു. 1973ല് റിലീസ് ചെയ്ത ദി ത്രീ മസ്കറ്റീര്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഗോള്ഡന് ഗ്ലോബ് പുരസ്കാരവും താരത്തെ തേടിയെത്തി. 1987-ൽ ടെലിവിഷൻ സിനിമാ വിഭാഗത്തിൽ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബിനുള്ള നാമനിർദേശവും ലഭിച്ചു. റൈറ്റ് ടു ഡൈ ആയിരുന്നു ചിത്രം. 1960-കളിൽ യുവാക്കളുടെ ഹരമായിരുന്നു റാക്വല് വെല്ഷ്.
1995-ൽ എമ്പയർ മാസികയുടെ സിനിമാ ചരിത്രത്തിലെ ഏറ്റവും സെക്സിയായ 100 താരങ്ങളുടെ പട്ടികയിൽ റാക്വൽ ഇടം നേടി. 20-ാം നൂറ്റാണ്ടിലെ ഏറ്റവും സെക്സിയായ 100 താരങ്ങളെ തിരഞ്ഞെടുത്ത പ്ലേബോയ് മാസിക റാക്വലിന് നൽകിയത് മൂന്നാം സ്ഥാനമായിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







