
ധനുഷിന്റെ ഹോളിവുഡ് ലുക്ക്, ദ് ഗ്രേ മാനിലെ ഫോട്ടോ പുറത്ത്; റിലീസ് ജൂലൈ 22ന്
അവഞ്ചേർസ് സംവിധായകർ റൂസോ സഹോദരങ്ങൾ ഒരുക്കുന്ന ചിത്രം ആക്‌ഷൻ എന്റർടെയ്നറാണ്
തെന്നിന്ത്യൻ താരം ധനുഷ് ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം ഗ്രേ മാനിലെ ഫസ്റ്റ് ലുക്ക് പുറത്ത്. ആക്ഷൻ ലുക്കിലാണ് താരത്തെ കാണുന്നത്. ചോരയൊലിപ്പിച്ച് കാറിന് മുകളിൽ നിൽക്കുന്ന ധനുഷാണ് ചിത്രത്തിൽ. താരം തന്നെയാണ് ചിത്രം പങ്കുവച്ചത്. അവഞ്ചേർസ് സംവിധായകർ റൂസോ സഹോദരങ്ങൾ ഒരുക്കുന്ന ചിത്രം ആക്‌ഷൻ എന്റർടെയ്നറാണ്.
വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് ധനുഷ് എത്തുന്നത്. സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നെറ്റ്ഫ്ളിക്സാണ് ചിത്രം നിർമിക്കുന്നത്. ജൂലൈ 22ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ഗ്രേമാൻ റിലീസ് ചെയ്യുക.
The gray man #TheGrayMan @NetflixFilm July 22nd on Netflix @Russo_Brothers pic.twitter.com/yAXte77C2G
â Dhanush (@dhanushkraja) April 26, 2022
വാഗ്നർ മൗറ, ജെസീക്ക ഹെൻവിക്, ജൂലിയ ബട്ടർസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. 2009ൽ മാർക്ക് ഗ്രീനി എഴുതിയ ദ് ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിക്കുന്നത്. നെറ്റ്ഫ്ലിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണിത്. ധനുഷിന്റെ കഥാപാത്രത്തെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പ്രകൃതിക്ക് അതിരുകളില്ല; ഭാവനയ്ക്കുണ്ട്: വില്യം ബ്ലേക്ക്
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്


