ഇത് ഒന്നൊന്നര ഹാക്കിങ്; നസ്ലെന്റെ 'ഐ ആം കാതലൻ' ട്രെയിലർ പുറത്ത്

നവംബര്‍ 7 ന് ചിത്രം തിയറ്ററിലെത്തും.

IAM KATHALAN
'ഐ ആം കാതലൻ' ട്രെയിലർ സ്ക്രീന്‍ഷോട്ട്
Edited by :Anju
Last Updated :26 ഒക്ടോബർ 2024, 7:12 pm IST

വമ്പൻ ഹിറ്റായി മാറിയ പ്രേമലുവിനു ശേഷം വീണ്ടും ഗിരീഷ് എ ഡിയും നസ്ലെനും വീണ്ടും ഒന്നിക്കുന്ന ഐ ആം കാതലനിലെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ത്രില്ലിങ് ആയ കഥാമുഹൂർത്തങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നതെന്നാണ് ട്രെയിലറിൽ സൂചിപ്പിക്കുന്നത്.

അനിഷ്‌മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടി.ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. സജിൻ ചെറുകയിൽ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

നവംബര്‍ 7 ന് ചിത്രം തിയറ്ററിലെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവരുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്. കലാസംവിധാനം - വിവേക് കളത്തില്‍, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണന്‍ , മേക്കപ്പ് - സിനൂപ് രാജ്, വരികള്‍- സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് പൂങ്കുന്നം, ഫിനാന്‍സ് കണ്‍ട്രോളര്‍ - അനില്‍ ആമ്പല്ലൂര്‍, മാര്‍ക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷന്‍ ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റല്‍ പ്രൊമോഷന്‍- ഒബ്‌സ്‌ക്യൂറ, പിആര്‍ ഒ - ശബരി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now