
രണ്ടുതവണ വല കുലുക്കി സികെ വിനീത്; 'ഇഞ്ചോടിഞ്ച്' പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തി ബ്രസീല്‍
മത്സരത്തില്‍ ഹാട്രിക് നേടിയ ഫെര്‍ണാണ്ടീഞ്ഞോ ഹാട്രിക് നേടി. നാലാമത്തെ ഗോള്‍ ഇതിഹാസ താരം റൊണാള്ഡീഞ്ഞോയുടെതായിരുന്നു.

കൊച്ചി: ബ്രസീല്‍ ലെജന്‍ഡ്സും ഇന്ത്യ ഓള് സ്റ്റാര്‍സ് ടീമും തമ്മിലുള്ള പ്രദര്‍ശന മത്സരത്തില്‍ ബ്രസീലിന് വിജയം. ഇന്ത്യയ്ക്കെതിരെ 4-3നാണ് ബ്രസീലിന്റെ വിജയം. മത്സരത്തില്‍ ഫെര്‍ണാണ്ടീഞ്ഞോ ഹാട്രിക് നേടി. ബ്രസീലിനായി ആദ്യ ഗോള്‍ ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ വകയായിരുന്നു.
ഐഎം വിജയന് നയിച്ച ഇന്ത്യ ഓള്‍ഡ് സ്റ്റാര്‍സിനായി മലയാളി താരം സികെ വിനീത് രണ്ടു ഗോളടിച്ചപ്പോള്‍ അഷിം ബിശ്വാസ് ഒരുഗോള്‍ നേടി. മത്സരത്തില്‍ ആദ്യഗോള്‍ നേടിയത് ഇന്ത്യയായിരുന്നു. പിന്നീട് മികവാര്‍ന്ന കളിയിലൂടെ ബ്രസീല്‍ മത്സരത്തിലേക്ക് തിരിച്ചെത്തി. ഇരു ടീമുകളും തമ്മിലുള്ള പ്രദര്‍ശന മത്സര പരമ്പരയിലെ രണ്ടാം മത്സരമായിരുന്നു ഇത്. ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ബ്രസീലിന് ആയിരുന്നു വിജയം.
14 ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ ആദ്യഗോള്‍ പിറന്നത്. സ്വന്തം മണ്ണില്‍ മലയാളിത്താരം സികെ വിനീത് ബ്രസീല്‍ വലകുലുക്കി. എന്നാല്‍ ഇന്ത്യയുടെ ലീഡിന് അധിക ആയുസ്സ് ഉണ്ടായില്ല. 21 മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി റോണാള്‍ഡീഞ്ഞോ അനായാസം വലയിലെത്തിച്ചു. 24, 28, 33 മിനിറ്റുകളിലായിരുന്നു ഫെര്‍ണാണ്ടീഞ്ഞോയുടെ ഗോളുകള്‍. തിരിച്ചു വരവിനു സാധ്യതയില്ലെന്ന് കരുതിയപ്പോഴാണ് 54 ാം മിനിറ്റില്‍ വിനീതിന്റെ രണ്ടാം ഗോള്‍. കളിയുടെ അവസാനനിമിഷമായിരുന്നു ഇന്ത്യയുടെ മൂന്നാം ഗോള്‍.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Brazil Legends Edge Past IM Vijayan's India All Stars 4-3 in Thriller
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വീണ്ടും ജീവനെടുത്ത് ആനക്കലി, മദ്യനയ ചര്‍ച്ചകളിലേക്ക് സര്‍ക്കാര്‍, ബ്രസീല്‍ ലെജന്‍ഡ്സിന്റെ കളി കൊച്ചിയില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള് സ്റ്റാര്‍സ് ഇലവന് ആവേശപ്പോര്
