
‘ഏതെങ്കിലും ഒരു ജാതിയിലോ മതത്തിലോ വിശ്വസിക്കുന്ന ആളല്ല ഞാൻ; മഞ്ജു വാര്യർ
പ്രപഞ്ചമെന്ന വലിയ ശക്തിയിൽ വിശ്വസിക്കുന്നുണ്ടെന്നും എന്നാൽ അതിനെ ഒരു മതത്തിന്റെ പേരിട്ടു വിളിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു
താൻ ഏതെങ്കിലും മതത്തിലോ വിശ്വസിക്കുന്ന വ്യക്തിയല്ലെന്ന് നടി മഞ്ജു വാര്യർ. പ്രപഞ്ചമെന്ന വലിയ ശക്തിയിൽ വിശ്വസിക്കുന്നുണ്ടെന്നും എന്നാൽ അതിനെ ഒരു മതത്തിന്റെ പേരിട്ടു വിളിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. കന്യക മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.
‘ഏതെങ്കിലും ഒരു ജാതിയിലോ മതത്തിലോ വിശ്വസിക്കുന്ന ആളല്ല ഞാൻ. അമ്പലത്തിലും പള്ളിയിലൊമൊക്കെ പോകാറുണ്ട്. എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. പ്രപഞ്ചമെന്ന വലിയ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. അതിനെ ഒരു മതത്തിന്റെ പേരിട്ടു വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല’- മഞ്ജു വാര്യർ പറഞ്ഞു.
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്ലാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ സിനിമ. ചിത്രത്തിലെ താരം ആലപിച്ച കിം കിം എന്ന ഗാനം വലിയൻ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’, മോഹൻലാൽ ചിത്രം ‘മരക്കാർ അറബറികടലിന്റെ സിംഹം’ എന്നിവയിലും താരം പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

