ടാ​ഗുകൾ നീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അഞ്ജു കൃഷ്ണ വ്യക്തമാക്കി

അഞ്ജു കൃഷ്ണ/ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:18 am IST

News Now

കൊച്ചി; ലഹരിവിൽപ്പന കേസിൽ അറസ്റ്റിലായ നാടകനടി താനല്ല എന്ന് വ്യക്തമാക്കി നടി അഞ്ജു കൃഷ്ണ. സോഷ്യൽ മീഡിയയിൽ തന്നെ ടാ​ഗ് ചെയ്തുകൊണ്ട് വാർത്തകൾ വരാൻ തുടങ്ങിയതോടെയാണ് വിശദീകരണവുമായി താരം തന്നെ രം​ഗത്തെത്തിയത്. ടാ​ഗുകൾ നീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അഞ്ജു കൃഷ്ണ വ്യക്തമാക്കി. 

അഞ്ജു കൃഷ്ണ എന്ന പേരുള്ള നടി അറസ്റ്റിലായ വാർത്തകൾ വന്നിരുന്നു. എന്നാൽ അത് ഞാൻ അല്ല. ഓരേ പേരായതാണ് പ്രശ്നങ്ങൾക്ക് കാരണമായിരിക്കുന്നത്. ആ പ്രതിയ്ക്കും എനിക്കും ഒരേ പേരാണ്. കുറ്റക്കാരെ ടാഗ് ചെയ്യുന്നതിന് പകരം തന്നെ മാധ്യമങ്ങളടക്കം ടാഗ് ചെയ്യുകയാണ്. ഇത് തനിക്കും കുടുംബത്തിനും ഒരു തമാശക്കാര്യമല്ല. ഇത്തരം ടാഗുകള്‍ നീക്കം ചെയ്ത് ആശയക്കുഴപ്പം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകും.- അഞ്ജു കൃഷ്ണ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 

ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രി എന്ന ചിത്രത്തിലൂടെയാണ് അഞ്ജു കൃഷ്ണ അശോക് സിനിമയിലെത്തുന്നത്. പ്രതി പൂവന്‍കോഴി, കുഞ്ഞെല്‍ദോ, രമേശ് ആന്‍ഡ് സുമേഷ്, പുറത്തിറങ്ങാനിരിക്കുന്ന കായ്‌പ്പോള എന്നീ ചിത്രങ്ങളിലും ഇവര്‍ വേഷമിട്ടു. 

കഴിഞ്ഞ ദിവസമാണ്  എറണാകുളം തൃക്കാക്കരയില്‍ വീട് വാടകയ്‌ക്കെടുത്ത് ലഹരിവില്പന നടത്തിയതിന്  അഞ്ജു കൃഷ്ണ എന്ന നടി അറസ്റ്റിലാവുന്നത്. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള യോദ്ധാവ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. 56-ഗ്രാം എം.ഡി.എം.എയുമായാണ് നാടകനടിയായ ഇവർ അറസ്റ്റിലായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates