ഹൃദയം ഷൂട്ടിങ് കഴിഞ്ഞതിന് പിന്നാലെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്

ഹൃദയം ടീമിനൊപ്പം കല്യാണി/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:41 am IST

News Now

പ്രണവ് മോഹൻലാലിനേയും കല്യാണി പ്രിയദർശനേയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ചിത്രം. ഹൃദയത്തെ കാത്തിരിക്കാൻ ആരാധകർക്ക് ഇത്രയും തന്നെ ധാരാളമാണ്. കോവിഡിന് ശേഷം സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. ഇപ്പോൾ ചിത്രത്തിലെ കല്യാണിയുടെ ഭാ​ഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ്. ഹൃദയം ഷൂട്ടിങ് കഴിഞ്ഞതിന് പിന്നാലെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

താൻ സിനിമയിലേക്ക് വരാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് കല്യാണി. സിനിമയുടെ ​ഗ്ലാമറസ് അല്ല തന്നെ സിനിമയിലേക്ക് അടുപ്പിച്ചത് എന്നാണ് താരം പറയുന്നത്. തന്റെ അവധിക്കാലങ്ങളെല്ലാം അച്ഛനൊപ്പം സിനിമ സെറ്റിലായിരുന്നു. അന്നത്തെ അച്ഛന്റെ സന്തോഷമാണ് തന്നെ സിനിമയിലെത്തിച്ചത് എന്നാണ് കല്യാണി കുറിച്ചത്. അതുപോലെ മനോഹരമായ അനുഭവമാണ് ഹൃദയം തനിക്ക് സമ്മാനിച്ചതെന്നും താരം പറയുന്നു. വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, അജു വർ​ഗീസ്, ചിത്രത്തിന്റെ നിർമാതാവ് വൈശാഖ് സുബ്രഹ്മണ്യൻ എന്നിവർക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. കൂടാതെ പ്രിയപ്പെട്ടവരുടെയെല്ലാം പേരെടുത്ത് പറഞ്ഞ് നന്ദി പറയാനും കല്യാണി മറന്നില്ല. 

കല്യാണി പ്രിയദർശന്റെ കുറിപ്പ് വായിക്കാം

ഇന്നലെ ഹൃദയത്തിലേക്കുള്ള എന്റെ ഭാഗങ്ങളുടെ ഷൂട്ടിങ് തീർന്നു. ഞാനെന്തുകൊണ്ടാണ് സിനിമാ ഇൻഡസ്ട്രിയുടെ ഭാഗമാവാൻ ആഗ്രഹിച്ചതെന്ന് പലർക്കും അറിയില്ല.  അത് എല്ലാവരും കരുതുന്ന പോലെ സിനിമയുടെ ഗ്ലാമറസായ ലോകം കണ്ടിട്ടല്ല. എന്റെ അവധിക്കാലം കൂടുതലും ലൊക്കേഷനുകളിൽ അച്ഛനെ സന്ദർശിക്കാനുള്ളതായിരുന്നു. അതുപോലെ സന്തോഷവാനായി ഞാനൊരാളെയും കണ്ടിട്ടില്ല. അദ്ദേഹമെപ്പോഴും തന്റെ അടുത്ത സുഹൃത്തുക്കൾക്കൊപ്പം തമാശ പറയുകയും ചിരിക്കുകയും ചെയ്തു. അവരായിരുന്നു ഏറ്റവും സന്തുഷ്ടരായ മനുഷ്യർ. ആ നിമിഷങ്ങളിലാണ് സിനിമയെന്ന സ്വപ്നം എന്നിൽ രൂപപ്പെട്ടത്.ഇതുപോലുള്ള ജീവിതം നയിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. കഴിഞ്ഞ രണ്ടുമാസം, അച്ചൻ എങ്ങനെ രസകരമായി ജോലി ചെയ്തു എന്ന് അനുഭവിക്കാനുള്ള, എന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരം എനിക്കു ലഭിച്ചു, കുടുംബം എന്ന തോന്നലുണ്ടാക്കുന്ന ആളുകൾക്കൊപ്പം. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളാണിത്. സെറ്റിലെ ഓരോരുത്തരെയും ഞാൻ മിസ് ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates