മാധ്യമപ്രവർത്തകരെ പേടിച്ചാണോ ഓടിപ്പോയത് എന്ന ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്.

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:03 am IST

News Now

മാധ്യമങ്ങളെ കണ്ട് തിയറ്ററിൽ നിന്ന് ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. എന്നാൽ മാധ്യമങ്ങളെ കണ്ട് പേടിച്ചല്ല, ഒരു എന്റർടെയ്ൻമെന്റിനു വേണ്ടിയാണ് താൻ ഓടിയതെന്നു പറയുകയാണ് താരം. പുതിയ ചിത്രമായ അടിത്തട്ടിന്റെ ആദ്യ ഷോ കാണാൻ എത്തിയപ്പോഴായിരുന്നു ഷൈനിന്റെ പ്രതികരണം. 

മാധ്യമപ്രവർത്തകരെ പേടിച്ചാണോ ഓടിപ്പോയത് എന്ന ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്.  ‘‘അറുപത് ദിവസം ജയിലിൽ കിടന്ന് ഇറങ്ങിയ പിറ്റേദിവസം പത്രസമ്മേളനം നടത്തിയിട്ടുണ്ട്. അന്നില്ലാത്ത പേടി ഇന്നും ഇല്ല.’’–ഷൈൻ പറഞ്ഞു. 

പന്ത്രണ്ട് എന്ന സിനിമയുടെ ആദ്യ ഷോ കഴി‍ഞ്ഞിറങ്ങിയപ്പോഴാണ് ഷൈൻ ഓടിയത്. ചിത്രത്തിന്റെ അഭിപ്രായം ചോദിക്കാൻ നിന്ന മാധ്യമപ്രവർത്തകർക്ക് പിടികൊടുക്കാതെ താരം ഓടിപ്പോവുകയായിരുന്നു. താരത്തിന്റെ ഓട്ടം കണ്ട് അമ്പരന്ന് ചില മാധ്യമങ്ങളും പിന്നാലെ ഓടി. തിയറ്ററിനു ചുറ്റും ഓടിയ ഷൈൻ ടോം മാധ്യമങ്ങൾക്കു മറുപടി നൽകാതെ തിയറ്റർ വളപ്പിൽനിന്നു റോഡിലേക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates