
പിണറായി വിജയന് ഉള്പ്പെട്ട ആദ്യ കേസ് എസ്പി ഇഎല് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക

News Now
തിരുവനന്തപുരം: സിഎംആര്എല്- എക്സാലോജിക് കേസില് അന്വേഷണത്തിന് രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ച് വിജിലന്സ് ഡയറക്ടര്. രണ്ട് എസ്പിമാരാകും അന്വേഷണം നടത്തുക. ഡിഐജി തോംസണ് ജോസിനാകും അന്വേഷണ മേല്നോട്ട ചുമതല. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി.
പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉള്പ്പെട്ട ആദ്യ കേസ് എസ്പി ഇഎല് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. മുന്മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ഉള്പ്പെട്ട കള്ളപ്പണ- ഹവാല ഇടപാടു കേസ് എസ്പി ബാലകൃഷ്ണന് അന്വേഷിക്കും. അഴിമതി തടയല് നിയമപ്രകാരം എടുത്ത രണ്ടു കേസിലും പിണറായി വിജയന്റെ മകള് വീണ രണ്ടാം പ്രതിയാണ്.
കോഴിക്കോടും തിരുവനന്തപുരവും കേന്ദ്രീകരിച്ച് എസ്ഐടികള് അന്വേഷണം നടത്തും. സിഎംആര്എല് അഴിമതി കേസില് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില് രണ്ട് എഫ്ഐആറുകള് വിജിലന്സ് രജിസ്റ്റര് ചെയ്തിരുന്നു. അഡി കത്തില് കേസെടുക്കാന് ഉത്തരവിട്ട സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന് നല്കിയ ഹര്ജിയില് ഡിവിഷന് ബെഞ്ച് അന്വേഷണത്തിന് സ്റ്റേ നല്കിയിട്ടില്ല.
Summary
CMRL-Exalogic Case: Two vigilance SITs for the Investigation
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


Explainer | 'മാസപ്പടി' കേസില് പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്വഴികളും ഹൈക്കോടതി വിധിയും

എക്സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം






