പ്രണയം നിറച്ച കുറിപ്പിനൊപ്പം ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്

Last Updated :20 January 2024, 8:32 am IST

News Now

താൻ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞ് തെന്നിന്ത്യൻ സുന്ദരി പൂനം ബജ്‌വ. കാമുകന്റെ പിറന്നാൾ ദിനത്തിലാണ് തന്റെ പ്രിയപ്പെട്ടവനെക്കുറിച്ച് താരം ആരാധകരെ അറിയിച്ചത്. സുനീൽ റെഡ്ഡിയാണ് താരത്തിന്റെ കാമുകൻ. പ്രണയം നിറച്ച കുറിപ്പിനൊപ്പം ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. 

പിറന്നാള്‍ ആശംസകള്‍ സുനില്‍. എന്റെ വേരുകള്‍ക്ക് പിടിച്ചുനിര്‍ത്തുന്ന നിലത്തിന്, എന്റെ ചിറകുകള്‍ക്ക്. സുന്ദരനായ ഈ ചെക്കന് പിറന്നാള്‍ ആശംസകള്‍. പങ്കാളി, ജീവിതസഹചാരി, റൊമാന്റിക് ഡേറ്റ്, പ്ലേ മേറ്റ് അങ്ങനെ എല്ലാമാണ് നീ. എന്റെ വമ്പന്‍ സ്വപ്‌നങ്ങളുടെ കോ ക്രിയേറ്ററിന്. എല്ലാ നിമിഷങ്ങളും മാന്ത്രികമാണ്. ഞാന്‍ നിനക്കുവേണ്ടിയുള്ളതാണ്. എല്ലാ സന്തോഷങ്ങളും ആഘോഷങ്ങളും മികച്ച ആരോഗ്യവും പ്രണയവും യാത്രയുമെല്ലാം ഈ നിമിഷം മുതല്‍ എല്ലാക്കാലവുമുണ്ടാകട്ടെ. വാക്കുകള്‍കൊണ്ട് പറയാന്‍ പറ്റാത്തത്ര ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.- പൂനം കുറിച്ചു. 

മലയാളം സിനിമകൾക്കൊപ്പം തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും നിറസാന്നിധ്യമായിരുന്നു ഈ പഞ്ചാബിക്കാരി. 2005ൽ തെലുങ്ക് ചിത്രം മൊഡാതി സിനിമയിലൂടെയാണ് അരങ്ങേറ്റം. 2011ൽ റിലീസ് ചെയ്ത ചൈന ടൗണിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് മമ്മൂട്ടിയുടെ നായികയായി വെനീസിലെ വ്യാപാരി, ശിക്കാരി, മാസ്റ്റർപീസ് എന്നിവയിലുംമാന്ത്രികൻ, പെരുച്ചാഴി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്,തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates